ഇന്ത്യയിലേക്ക് പറക്കും, സമരം പിന്‍വലിച്ച് ബംഗ്ലാദേശ് താരങ്ങള്‍

സമരത്തില്‍ നിന്ന് ഞങ്ങള്‍ പിന്മാറി. നാഷണല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ തങ്ങള്‍ എത്തുമെന്നും ഷക്കീബ്
ഇന്ത്യയിലേക്ക് പറക്കും, സമരം പിന്‍വലിച്ച് ബംഗ്ലാദേശ് താരങ്ങള്‍

ധാക്ക: സമരം പിന്‍വലിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിലെ ഉന്നത വൃത്തങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കളിക്കാര്‍ സമരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ബംഗ്ലാദേശിന്റെ ഇന്ത്യ പര്യടനത്തെ ചൊല്ലിയുണ്ടായ ആശങ്കയും അവസാനിക്കുന്നു. 

ചര്‍ച്ച വിജയകരമായിരുന്നുവെന്ന് ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അവര്‍ നടപ്പിലാക്കിയാല്‍ മാത്രമാവും ഞങ്ങള്‍ സന്തുഷ്ടരാവുക. സമരത്തില്‍ നിന്ന് ഞങ്ങള്‍ പിന്മാറി. നാഷണല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ തങ്ങള്‍ എത്തുമെന്നും ഷക്കീബ് പറഞ്ഞതായി ഇഎസ്പിഎന്‍ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

11 ആവശ്യങ്ങളാണ് സമരം ചെയ്ത ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ ഉന്നയിച്ചത്. ദേശീയ ടീമില്‍ കളിക്കുന്നവരുടേയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നവരുടേയും പ്രതിഫലം ഉയര്‍ത്തണം എന്നതായിരുന്നു പ്രധാന ആവശ്യം. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി മോഡലിലേക്ക് തിരികെ കൊണ്ടുവരണം എന്നും അവര്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com