അടിച്ചു തകര്‍ക്കാന്‍ 15കാരി ഇന്ത്യന്‍ ടീമില്‍, പ്രവചനം വലിച്ചാല്‍ 'ദി നെക്സ്റ്റ് ബിഗ് തിങ്‌'

ഇതിഹാസ താരം മിതാലി രാജിന് പകരം ടീമില്‍ ഇടം നേടിയ ഷഫലി ഷഫലി വര്‍മയുടെ പ്രകടനം കാണാനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം
അടിച്ചു തകര്‍ക്കാന്‍ 15കാരി ഇന്ത്യന്‍ ടീമില്‍, പ്രവചനം വലിച്ചാല്‍ 'ദി നെക്സ്റ്റ് ബിഗ് തിങ്‌'

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ ഇടംപിടിച്ച പതിനഞ്ചുകാരിയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോഴത്തെ സംസാര വിഷയം. ഇതിഹാസ താരം മിതാലി രാജിന് പകരം ടീമില്‍ ഇടം നേടിയ ഷഫലി ഷഫലി വര്‍മയുടെ പ്രകടനം കാണാനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. 

സച്ചിന്റെ കടുത്ത ആരാധികയാണ് ഷഫലി. ഇന്റര്‍ സ്റ്റേറ്റ് വുമണ്‍ ട്വന്റി20യില്‍ ഷഫലിയില്‍ നിന്ന് വന്ന വെടിക്കെട്ടാണ് താരത്തിന് ടീമില്‍ ഇടം നേടിക്കൊടുത്തത്. 56 പന്തില്‍ 128 റണ്‍സാണ് ഷഫലി അന്ന് നാഗാലാന്‍ഡിനെതിരെ നേടിയത്. 

ഇതിന് പുറമെ, ജയ്പൂരില്‍ വുമണ്‍ ട്വന്റി20 ചലഞ്ചറില്‍ വെലോസിറ്റിക്കായും ഷഫലി തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തു. ഒരു വര്‍ഷത്തിനുള്ളില്‍ ഷഫലി ഇന്ത്യയുടെ സൂപ്പര്‍ താരമാവുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റനായ ഡിനിയേല വ്യാറ്റ് പറഞ്ഞിരുന്നു. വ്യാറ്റിന്റെ പ്രവചനം ശരിയാകുമോയെന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com