മിന്നല്‍ അര്‍ധ ശതകവുമായി സഞ്ജു സാംസണ്‍; ഇന്ത്യ എ മികച്ച സ്‌കോറിലേക്ക്

മലയാളി താരം സഞ്ജു സാംസണ് അതിവേഗ അര്‍ധ സെഞ്ച്വറി
മിന്നല്‍ അര്‍ധ ശതകവുമായി സഞ്ജു സാംസണ്‍; ഇന്ത്യ എ മികച്ച സ്‌കോറിലേക്ക്

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണ് അതിവേഗ അര്‍ധ സെഞ്ച്വറി. ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരെ അഞ്ചാമത്തേയും അവസാനത്തേയും ഏകദിന പോരാട്ടത്തിലാണ് ഇന്ത്യ എ താരമായ സഞ്ജുവിന്റെ മിന്നല്‍ സെഞ്ച്വറി. മഴയെത്തുടര്‍ന്ന് 20 ഓവറാക്കി ചുരുക്കിയ പോരാട്ടത്തില്‍ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പത്തോവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയില്‍. 

ആദ്യ ഓവറിന്റെ ആറാം പന്തില്‍ ഓപണര്‍ പ്രശാന്ത് ചോപ്രയെ നഷ്ടമായെങ്കിലും പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ശിഖര്‍ ധവാന്‍- സഞ്ജു സാംസണ്‍ സഖ്യം പോരാട്ടം ദക്ഷിണാഫ്രിക്കന്‍ ക്യാമ്പിലേക്ക് നയിക്കുകയായിരുന്നു. 

കൂറ്റനടികളുമായി കളം നിറഞ്ഞ സഞ്ജു 27 പന്തുകളിലാണ് അര്‍ധ സെഞ്ച്വറി തികച്ചത്. നിലവില്‍ 34 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 62 റണ്‍സുമായി സഞ്ജു ക്രീസില്‍ തുടരുന്നു. 26 പന്തില്‍ 32 റണ്‍സുമായി ശിഖര്‍ ധവാനും പുറത്താകാതെ നില്‍ക്കുന്നു. ഓപണര്‍ പ്രശാന്ത് ചോപ്ര രണ്ട് റണ്‍സില്‍ പുറത്തായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com