അന്ന് ഓടിയോടി ഞാന്‍ വശംകെട്ടു, ഈ മനുഷ്യന്‍ കാരണം! ധോനിയെ ചൂണ്ടി കോഹ് ലി

ധോനിക്കൊപ്പം നിന്ന് അങ്ങനെ ഓടി വശംകെട്ടൊരു ഓര്‍മ എല്ലാവരിലേക്കും എത്തിക്കുകയാണ്  കോഹ് ലി ഇപ്പോള്‍
അന്ന് ഓടിയോടി ഞാന്‍ വശംകെട്ടു, ഈ മനുഷ്യന്‍ കാരണം! ധോനിയെ ചൂണ്ടി കോഹ് ലി

വിക്കറ്റിന് ഇടയിലെ ഓട്ടത്തില്‍ ധോനിയെ തോല്‍പ്പിക്കാന്‍ വേറൊരാളുണ്ടോ? അതിവേഗ സിംഗിളുകളെടുത്തും, സിംഗിളുകളും ഡബിളാക്കിയും ബൗളര്‍മാരെ അലോസരപ്പെടുത്തുന്നതില്‍ ധോനിയെ വെല്ലാനാളില്ല. ധോനിക്കൊപ്പം നിന്ന് അങ്ങനെ ഓടി വശംകെട്ടൊരു ഓര്‍മ എല്ലാവരിലേക്കും എത്തിക്കുകയാണ്  കോഹ് ലി ഇപ്പോള്‍...

ധോനിക്കൊപ്പമുള്ള ഒരു ചെയ്‌സിങ്ങിന്റെ ഓര്‍മ പങ്കുവെച്ച് എത്തുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ഫിറ്റ്‌നസ് ടെസ്റ്റിന് എന്നത് പോലെ എന്നെ നിര്‍ത്താതെ ഓടിക്കുകയായിരുന്നു അന്ന് രാത്രി ഈ മനുഷ്യന്‍ എന്നാണ് ധോനിയെ ചൂണ്ടി കോഹ് ലി പറയുന്നത്. 

ഓസ്‌ട്രേലിയയ്‌ക്കെതിരെ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ പരുങ്ങി നില്‍ക്കുകയായിരുന്നു ആ സമയം. 2016ലെ ലോകകപ്പ് ട്വന്റി20 മത്സരം, വേദി മൊഹാലി.ധോനിയും കോഹ് ലിയും ചേര്‍ന്ന് 67 റണ്‍സിന്റെ മാച്ച് വിന്നിങ് കൂട്ടുകെട്ട് തീര്‍ത്തു. കോഹ് ലിയില്‍ നിന്നായിരുന്നു റണ്‍സ് കൂടുതലും എത്തിയത്. ഇരുവരും ചേര്‍ന്ന് റണ്‍സ് കണ്ടെത്തിയതോ, വിക്കറ്റിനിടയിലെ ഓട്ടത്തിലൂടെ. 

സിംഗിളുകളും ഡബിളുകളുമെടുത്ത് ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ധോനിയുടെ തന്ത്രം വിജയിച്ചു. ഈ കളി ഒരിക്കലും മറക്കാനാവാത്തതാണ് എന്നാണ് കോഹ് ലി പറയുന്നത്. ജയം പിടിച്ചതിന് ശേഷം ക്രീസില്‍ മുട്ടുകുത്തിയിരിക്കുന്ന തന്റെ അടുത്തേക്ക് ധോനി വരുന്ന ഫോട്ടോയും ചേര്‍ത്താണ് കോഹ് ലി ഓര്‍മ പുതുക്കുന്നത്. 

19ാം ഓവറിലെ ജെയിംസ് ഫോല്‍ക്ക്‌നറുടെ ആദ്യ ഡെലിവറി അതിര്‍ത്തി കടത്തി ധോനിയാണ് അന്ന് വിജയ റണ്‍ നേടിയത്. 82 റണ്‍സോടെ പുറത്താവാതെ നിന്ന കോഹ് ലിയാണ് കളിയിലെ മാന്‍ ഓഫ് ദി മാച്ചായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com