ധോനിയും രോഹിത്തുമില്ലെങ്കില്‍ കാണായിരുന്നു, കോഹ് ലിയുടെ നായകത്വത്തെ പരിഹസിച്ച് ഗംഭീര്‍

ഫ്രാഞ്ചൈസികളെ നയിക്കുന്ന സമയമാണ് നായകത്വം ശരിക്കും വിലയിരുത്തപ്പെടുന്നത് എന്നും ഗംഭീര്‍
ധോനിയും രോഹിത്തുമില്ലെങ്കില്‍ കാണായിരുന്നു, കോഹ് ലിയുടെ നായകത്വത്തെ പരിഹസിച്ച് ഗംഭീര്‍

ധോനിയും രോഹിത് ശര്‍മയും ഒപ്പമുള്ളതിനാലാണ് കോഹ് ലിക്ക് നായകത്വത്തില്‍ തിളങ്ങാന്‍ സാധിക്കുന്നതെന്ന് ഇന്ത്യന്‍ മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. മറ്റ് കളിക്കാര്‍ നിങ്ങളെ പിന്തുണയ്ക്കാന്‍ ഇല്ലാതെ വരുന്ന, ഫ്രാഞ്ചൈസികളെ നയിക്കുന്ന സമയമാണ് നായകത്വം ശരിക്കും വിലയിരുത്തപ്പെടുന്നത് എന്നും ഗംഭീര്‍ പറഞ്ഞു. 

മുംബൈ ഇന്ത്യന്‍സിന് വേണ്ടി രോഹിത് നേടിയത് നോക്കൂ, ചെന്നൈയ്ക്ക് വേണ്ടി ധോനി നേടിയത് കാണു. അവരുടെ നേട്ടങ്ങളുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി താരതമ്യപ്പെടുത്തിയാല്‍ തന്നെ നിങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാവുമെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളുമായി സംസാരിക്കുമ്പോഴായിരുന്നു ഗംഭീറിന്റെ പ്രതികരണം. 

നായകത്വത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് ഒരുപാട് ദൂരം മുന്‍പോട്ടു പോവാനുണ്ടെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയെ ജയങ്ങളിലേക്ക് കോഹ് ലി കൊണ്ടുപോകുന്നതിന് ഇടയിലാണ് ഗംഭീര്‍ വീണ്ടും താരത്തിന്റെ നായകത്വത്തെ ചോദ്യം ചെയ്ത് എത്തുന്നത്. ലോകകപ്പിന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ തൂത്തുവാരിയാണ് കോഹ് ലി ലോകകപ്പിന് ശേഷമുള്ള ക്യാംപെയ്‌ന് തുടക്കമിട്ടത്.

കെ എല്‍ രാഹുലിന് നീണ്ട നാളുകള്‍ ലഭിച്ചു. ടെസ്റ്റില്‍ ഇനി രോഹിത്തിന് ഓപ്പണ്‍ ചെയ്യാന്‍ അവസരം നല്‍കേണ്ട സമയമാണ്. സ്‌ക്വാഡില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തിയെങ്കില്‍ പ്ലേയിങ് ഇലവനിലും നിങ്ങള്‍ രോഹിത്തിനെ ഉള്‍പ്പെടുത്തേണ്ടതുണ്ട്. നിങ്ങളുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സ്ഥാനം ഇല്ലെങ്കില്‍ പിന്നെ സ്‌ക്വാഡില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തരുത് എന്നും ഗംഭീര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com