ആ നൊസ്‌റ്റാള്‍ജിക്‌ നിമിഷങ്ങള്‍ വീണ്ടും കാണാം, 2000ലെ ക്രിക്കറ്റ്‌ മത്സരങ്ങള്‍ ഡിഡി സ്‌പോര്‍ട്‌സ്‌ സംപ്രേഷണം ചെയ്യും

ലോക്ക്‌ഡൗണിന്റെ വിരസതയില്‍ കഴിയുന്ന ക്രിക്കറ്റ്‌ പ്രേമികള്‍ക്ക്‌ സന്തോഷകരമായ വാര്‍ത്തയുമായി ഡിഡി സ്‌പോര്‍ട്‌സ്‌
ആ നൊസ്‌റ്റാള്‍ജിക്‌ നിമിഷങ്ങള്‍ വീണ്ടും കാണാം, 2000ലെ ക്രിക്കറ്റ്‌ മത്സരങ്ങള്‍ ഡിഡി സ്‌പോര്‍ട്‌സ്‌ സംപ്രേഷണം ചെയ്യും


ലോക്ക്‌ഡൗണിന്റെ വിരസതയില്‍ കഴിയുന്ന ക്രിക്കറ്റ്‌ പ്രേമികള്‍ക്ക്‌ സന്തോഷകരമായ വാര്‍ത്തയുമായി ഡിഡി സ്‌പോര്‍ട്‌സ്‌. കളിക്കളത്തിലെ നൊസ്‌റ്റാള്‍ജിക്‌ നിമിഷങ്ങള്‍ ഒരിക്കല്‍ കൂടി കാണാം. അതിന്‌ വഴിയൊരുക്കുകയാണ്‌ ഡിഡി സ്‌പോര്‍ട്‌സ്‌.

2000ലെ പ്രധാനപ്പെട്ട ക്രിക്കറ്റ്‌ കളികള്‍ ഡിഡി സ്‌പോര്‍ട്‌സ്‌ വീണ്ടും സംപ്രേഷണം ചെയ്യും. കേന്ദ്ര സര്‍ക്കാരും, ബിസിസിഐയും ചേര്‍ന്നാണ്‌ ക്രിക്കറ്റ്‌ പ്രേമികളെ സന്തോഷത്തിലാക്കുന്ന തീരുമാനമെടുത്തത്‌. വീട്ടിലിരുന്ന്‌ കളികള്‍ ആസ്വദിക്കൂ എന്ന്‌ ബിസിസിഐ ട്വീറ്റ്‌ ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com