ട്വന്റി20 ഫോര്‍മാറ്റിന് ഇണങ്ങുന്ന കളിക്കാരനല്ല ഗാംഗുലി; വിവാദ പരാമര്‍ശവുമായി കൊല്‍ക്കത്തയുടെ മുന്‍ കോച്ച്

'ട്വന്റി20യില്‍ നായകന്‍ വേഗത്തില്‍ തീരുമാനങ്ങളെടുക്കണം, മാത്രമല്ല ക്യാപ്റ്റന്റെ കളി ഫോര്‍മാറ്റിനോട് ഇണങ്ങുകയും വേണം'
ട്വന്റി20 ഫോര്‍മാറ്റിന് ഇണങ്ങുന്ന കളിക്കാരനല്ല ഗാംഗുലി; വിവാദ പരാമര്‍ശവുമായി കൊല്‍ക്കത്തയുടെ മുന്‍ കോച്ച്

ട്വന്റി20 ഫോര്‍മാറ്റിനോട് ഇണങ്ങിയ കളിക്കാരനല്ല സൗരവ് ഗാംഗുലി എന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മുന്‍ പരിശീലകന്‍ ജോണ്‍ ബുക്കനാന്‍. ട്വന്റി20യില്‍ നായകന്‍ വേഗത്തില്‍ തീരുമാനങ്ങളെടുക്കണം, മാത്രമല്ല ക്യാപ്റ്റന്റെ കളി ഫോര്‍മാറ്റിനോട് ഇണങ്ങുകയും വേണം. അതിനാലാണ് അന്ന് ഗാംഗുലിയുമായി സംസാരിക്കേണ്ടി വന്നത് എന്നും ബുക്കനാന്‍ പറഞ്ഞു. 

ഐപിഎല്ലിന്റെ തുടക്കത്തില്‍ ഗാംഗുലി കൊല്‍ക്കത്തയെ നയിച്ചെങ്കിലും 6ാം സ്ഥാനത്ത് എത്താനേ ടീമിനായുള്ളു. ഇതോടെ കൊല്‍ക്കത്തയില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരാന്‍ കോച്ചായിരുന്ന ബുക്കനാന്‍ ശ്രമിച്ചു. ഗാംഗുലിക്കും, മക്കല്ലത്തിനുമായി ക്യാപ്റ്റന്‍സി വീതിക്കാനായിരുന്നു നീക്കം. എന്നാല്‍ ആ നീക്കം ഗാംഗുലിയെ ബാധിച്ചു. ബാറ്റിങ്ങില്‍ ഗാംഗുലി പരാജയപ്പെടുകയും ചെയ്തതോടെ പോയിന്റ് ടേബിളില്‍ കൊല്‍ക്കത്ത കൂപ്പുകുത്തി. 

ക്യാപ്റ്റന്‍സി സ്പ്ലിറ്റ് ചെയ്ത് നല്‍കിയത് നല്ല തീരുമാനമാണ് എന്നാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. ഒരു വ്യക്തി എല്ലാ കാര്യങ്ങളും മനസിലാക്കി പെട്ടെന്ന് തീരുമാനമെടുക്കുക എന്നത് ബുദ്ധിമുട്ടാണ് എന്നാണ് എനിക്ക് തോന്നുന്നത്. സ്പ്ലിറ്റ് ക്യാപ്റ്റന്‍സി എന്ന് പറയുമ്പോള്‍ എല്ലാവരും നായകരാവണം എന്നാണ് ആഗ്രഹിക്കുന്നത്...

ഓരോ ഡെലിവറി എറിയുമ്പോഴും ബൗളര്‍ക്കാണ് ഉത്തരവാദിത്വം. ബാറ്റിങ്ങില്‍ ബാറ്റ്‌സ്മാന്മാരാണ് തീരുമാനമെടുക്കുന്നത്, ക്യാപ്റ്റന്റേയും കോച്ചിന്റേയും നിര്‍ദേശമില്ലാതെ...ഒരു ടീമിന്റെ ശക്തി അതിലാണ് എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നും ബുക്കനാന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com