ക്യാംപില്‍ കോവിഡ് ഭീതി പുകയുന്നതിനിടെ തണുപ്പിക്കാന്‍ രവീന്ദ്ര ജഡേജ; ധോനിയുടെ ചിരിയിലേക്ക് ചൂണ്ടി പോസ്റ്റ്

'നിങ്ങള്‍ ചിരിക്കുമ്പോള്‍ ഈ ലോകം മുഴുവന്‍ നിങ്ങളിലേക്ക് മാത്രം നോക്കുന്നു...കാരണം നിങ്ങള്‍ വിസ്മയമാണ്'
ക്യാംപില്‍ കോവിഡ് ഭീതി പുകയുന്നതിനിടെ തണുപ്പിക്കാന്‍ രവീന്ദ്ര ജഡേജ; ധോനിയുടെ ചിരിയിലേക്ക് ചൂണ്ടി പോസ്റ്റ്

കോവിഡ് ഭീഷണി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പില്‍ പുകയുന്നതിന് ഇടയില്‍ ധോനിയുടെ ചിരിയിലേക്ക് ചൂണ്ടി എത്തുകയാണ് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡ്രസിങ് റൂമിലെ പഴയ ഫോട്ടോകളിലൊന്നുമായാണ് ജഡേജയുടെ വരവ്. 

ഡ്രസിങ് റൂമിനുള്ളില്‍ മേശയ്ക്ക് ചുറ്റിലും ഇരിക്കുകയാണ് ധോനിയും മുരളി വിജയിയും രവീന്ദ്ര ജഡേജയും. ഇവിടെ രവീന്ദ്ര ജഡേജയുടെ നേരെ നോക്കി പുഞ്ചിരിക്കുകയാണ് ധോനി. നിങ്ങള്‍ ചിരിക്കുമ്പോള്‍ ഈ ലോകം മുഴുവന്‍ നിങ്ങളിലേക്ക് മാത്രം നോക്കുന്നു...കാരണം നിങ്ങള്‍ വിസ്മയമാണ്. എങ്ങനെയാണോ നിങ്ങള്‍ അതേപോലെ തന്നെ...ഫോട്ടോ പങ്കുവെച്ച് രവീന്ദ്ര ജഡേജ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com