ലിവര്‍പൂളിന് സമനില പൂട്ടിട്ട് ന്യൂകാസില്‍, പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 

ന്യൂകാസിലിന്റെ തട്ടകമായ സെന്റ് ജെയിംസ് പാര്‍ക്കില്‍ ആധിപത്യം പുലര്‍ത്തി ക്ലോപ്പിന്റെ സംഘം കളിച്ചെങ്കിലും ഗോള്‍ വല കുലുക്കാന്‍ സാധിച്ചില്ല
മുഹമ്മദ് സല/ഫയല്‍ ചിത്രം
മുഹമ്മദ് സല/ഫയല്‍ ചിത്രം

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലിവര്‍പൂളിനെ സമനിലയില്‍ പൂട്ടി ന്യൂകാസില്‍. ന്യൂകാസിലിന്റെ തട്ടകമായ സെന്റ് ജെയിംസ് പാര്‍ക്കില്‍ ആധിപത്യം പുലര്‍ത്തി ക്ലോപ്പിന്റെ സംഘം കളിച്ചെങ്കിലും ഗോള്‍ വല കുലുക്കാന്‍ സാധിച്ചില്ല. 

ലിവര്‍പൂളിനെ ന്യൂകാസില്‍ സമനിലയില്‍ പിടിച്ചതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിക്കാനുള്ള വഴി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മുന്‍പില്‍ തെളിഞ്ഞു. നിലവില്‍ 16 കളിയില്‍ നിന്ന് 9 ജയവും,  6 സമനിലയും, 1 തോല്‍വിയുമായി പോയിന്റ് ടേബിളില്‍ ഒന്നാമതാണ് ലിവര്‍പൂള്‍. 

33 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. 15 കളിയില്‍ നിന്ന് 9 ജയവും മൂന്ന് സമനിലയും മൂന്ന് തോല്‍വിയുമായാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ശനിയാഴ്ച ആസ്റ്റണ്‍ വില്ലയ്ക്ക് എതിരെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അടുത്ത മത്സരം. അവിടെ ജയിച്ചു കയറിയാല്‍ ഒന്നാം സ്ഥാനം യുനൈറ്റഡിന് മുന്‍പില്‍ തെളിഞ്ഞ് വരും. 

ജനുവരി 17നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ലിവര്‍പൂള്‍ പോര് വരുന്നത്. ആന്‍ഫീല്‍ഡില്‍ അവിടെ ലിവര്‍പൂളിനെ തോല്‍പ്പിക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സാധിക്കുന്നത് ആശ്രയിച്ചിരിക്കും ലീഗിലെ ഒന്നാം സ്ഥാനം പിടിക്കല്‍. 2013ല്‍ അലക്‌സ് ഫെര്‍ഗൂസന്‍ ഓള്‍ഡ് ട്രഫോര്‍ഡ് വിട്ടതിന് ശേഷം പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്താന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com