ട്വന്റി20 പരമ്പരയിലെ റണ്‍വേട്ട; കോഹ്‌ലിയേയും മറികടന്ന് റെക്കോര്‍ഡിട്ട് രാഹുലിന്റെ ഫോം 

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ 5 ട്വന്റി20യില്‍ നിന്ന് 224 റണ്‍സാണ് രാഹുല്‍ നേടിയത്
ട്വന്റി20 പരമ്പരയിലെ റണ്‍വേട്ട; കോഹ്‌ലിയേയും മറികടന്ന് റെക്കോര്‍ഡിട്ട് രാഹുലിന്റെ ഫോം 

രിയറിലെ മികച്ച ഫോമില്‍ തുടരുന്ന കെ എല്‍ രാഹുല്‍ മറ്റൊരു റെക്കോര്‍ഡ് കൂടി തന്റെ പേരിലാക്കി. ട്വന്റി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്. പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേയും. 

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ 5 ട്വന്റി20യില്‍ നിന്ന് 224 റണ്‍സാണ് രാഹുല്‍ നേടിയത്. രണ്ട് അര്‍ധശതകവും ഇതില്‍ ഉള്‍പ്പെടുന്നു. 2016ല്‍ ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ട്വന്റി20 അടങ്ങിയ പരമ്പരയില്‍ നിന്ന് 199 റണ്‍സ് നേടി കോഹ്‌ലിയായിരുന്നു ഈ ലിസ്റ്റില്‍ ഇതുവരെ മുന്‍പില്‍. 

ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ 56, 57, 27, 39, 45 എന്നിങ്ങനെയാണ് രാഹുലിന്റെ സ്‌കോര്‍. പരമ്പരയുടെ താരവും രാഹുലാവുമെന്നാണ് സൂചന. ഒരു ട്വന്റി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ ആദ്യ നാലില്‍ കോഹ് ലിയും രാഹുലും മാത്രമാണുള്ളത്. വിന്‍ഡിസിനെതിരെ 2019ലെ മൂന്ന് ട്വന്റി20യുടെ പരമ്പരയില്‍ കോഹ്‌ലി 183 റണ്‍സ് നേടിയിരുന്നു. 

വിന്‍ഡിസിനെതിരായ 2019ലെ മൂന്ന് ട്വന്റി20യുടെ പരമ്പരയില്‍ 164 റണ്‍സ് ആണ് രാഹുല്‍ നേടിയത്. 2017ല്‍ ശ്രീലങ്കക്കെതിരായ മൂന്ന് ട്വന്റി20യുടെ പരമ്പരയില്‍ നിന്ന് രോഹിത് ശര്‍മ 162 റണ്‍സ് നേടി..ഈ പരമ്പരയില്‍ രോഹിത്് സെഞ്ചുറിയിലേക്ക് എത്തുകയുമുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com