ഒക്ലാന്‍ഡ്; ന്യൂസിലന്‍ഡ് പര്യടനത്തിനായി ഒക്ലാന്‍ഡില്‍ എത്തിയിരിക്കുകയാണ് വിരാട് കൊഹ് ലിയും സംഘവും. ഓസ്ട്രേലിയക്കെതിരേ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം കളിക്കാനായി ഇറങ്ങുന്നത്. 24 ന് പരമ്പര തുടങ്ങാനിരിക്കേ ടീം അംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.
രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മനോഹരമായ ഒക്ലാന്‍ഡില്‍ നിന്നും ടോപ് ടീമിന്റെ ജിം സെഷനും നല്ല ഭക്ഷണവും എന്ന അടിക്കുറിപ്പിലാണ് ചിത്രം. നേരത്തെ ഒക്ലാന്‍ഡില്‍ എത്തിയതിന് പിന്നാലെ സഹതാരങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫിയും കൊഹ് ലി പങ്കുവെച്ചിരുന്നു. ലെറ്റ്സ് ഗോ എന്ന അടിക്കുറിപ്പിലായിരുന്നു ഫോട്ടോ.
അഞ്ച് ട്വിന്റി 20, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റ് എന്നിങ്ങനെയാണ് ഇന്ത്യയുടെ കിവീസ് പര്യടനത്തിലുള്ളത്. 24 നാണ് പരമ്പര ആരംഭിക്കുന്നത്. മലയാളി താരം സഞ്ജു സാംസണും ട്വന്റി20 ക്കുള്ള ടീമില്‍ ഇടംനേടിയിട്ടുണ്ട്. ഓപ്പണര്‍ ശിഖര്‍ ധവാന് പകരമാണ് സഞ്ജു ടീമിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ