ന്യൂസിലാന്‍ഡിനെ വരിഞ്ഞുമുറുക്കി ഇന്ത്യ, തുടരെ പ്രഹരിച്ച് ജഡേജ; നിസഹായനായി വില്യംസണ്‍ 

റണ്‍സ് വിട്ടുകൊടുക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടുന്നതിനൊപ്പം കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്നു
ന്യൂസിലാന്‍ഡിനെ വരിഞ്ഞുമുറുക്കി ഇന്ത്യ, തുടരെ പ്രഹരിച്ച് ജഡേജ; നിസഹായനായി വില്യംസണ്‍ 

ക് ലാന്‍ഡിലെ ആദ്യ ട്വന്റി20യില്‍ പുറത്തെടുത്ത ബാറ്റിങ് മികവ് ആവര്‍ത്തിക്കാനാവാതെ ന്യൂസിലാന്‍. ആദ്യ ട്വന്റി20യില്‍ ഈഡന്‍ പാര്‍ക്കില്‍ പവര്‍പ്ലേയില്‍ 68 റണ്‍സാണ് കീവീസ് അടിച്ചെടുത്തത്. രണ്ടാം ട്വന്റി20യിലേക്ക് എത്തിയപ്പോള്‍ റണ്‍ റേറ്റ് ഉയര്‍ത്താന്‍ ബുദ്ധിമുട്ടുകയാണ് ആതിഥേയര്‍. 

റണ്‍സ് വിട്ടുകൊടുക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടുന്നതിനൊപ്പം കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്നു. 12 ഓവര്‍ പിന്നിടുമ്പോഴേക്കും നാല് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് എന്ന നിലയിലാണ് കീവീസ്. 

ഓപ്പണര്‍മാരായ ഗപ്റ്റില്‍ ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ ശര്‍ദുല്‍ താക്കൂറിനെ രണ്ട് വട്ടം സിക്‌സ് പറത്തി തുടങ്ങിയെങ്കിലും റണ്‍റേറ്റ് ഉയര്‍ത്താന്‍ പിന്നീടങ്ങോട്ട് കിവീസ് വിയര്‍ത്തു. ജഡേജ തന്റെ ആദ്യ രണ്ട് ഓവറില്‍ കീവീസിനെ വലച്ചു. രണ്ട് ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് ജഡേജ പിഴുതത്. 

കഴിഞ്ഞ ട്വന്റി20യില്‍ അര്‍ധ ശതകം നേടി തകര്‍ത്തു കളിച്ച വില്യംസണ്‍ 14 റണ്‍സ് എടുത്ത് മടങ്ങി. ഗപ്റ്റില്‍ 33 റണ്‍സും, മണ്‍റോ 26 റണ്‍സും, ഗ്രാന്‍ഡ്‌ഹോം 3 റണ്‍സും എടുത്ത് കൂടാരം കയറി. ടോസ് നേടിയ വില്യംസണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, റണ്‍സ് കണ്ടെത്താന്‍ കീവീസ് ബാറ്റ്‌സ്മാന്മാരെ വിഷമിപ്പിക്കുന്ന സാഹചര്യമാണ് ഇന്ത്യ ചെയ്‌സ് ചെയ്യുമ്പോഴെങ്കില്‍ കാര്യങ്ങള്‍ കോഹ് ലിക്കും സംഘത്തിനും പ്രയാസമാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com