ധോനിയുടേയും ഗാംഗുലിയുടേയും നായകത്വം വ്യത്യസ്തമാവുന്നത് ഒരു താരത്തിന്റെ പേരില്‍; ആ കളിക്കാരനിലേക്ക് ചൂണ്ടി ഗ്രെയിം സ്മിത്ത് 

ഇരുവരുടേയും നായകത്വത്തിലെ വലിയ വ്യത്യാസങ്ങളില്‍ ഒന്ന് ചൂണ്ടിക്കാട്ടുകയാണ് സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ ഗ്രെയിം സ്മിത്ത്
ധോനിയുടേയും ഗാംഗുലിയുടേയും നായകത്വം വ്യത്യസ്തമാവുന്നത് ഒരു താരത്തിന്റെ പേരില്‍; ആ കളിക്കാരനിലേക്ക് ചൂണ്ടി ഗ്രെയിം സ്മിത്ത് 

ഗാംഗുലിയാണോ ധോനിയാണോ ഏറ്റവും മികച്ച നായകന്‍? ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയാവുന്ന ചോദ്യമാണ് ഇത്. ഇരുവരുടേയും നായകത്വത്തിലെ വലിയ വ്യത്യാസങ്ങളില്‍ ഒന്ന് ചൂണ്ടിക്കാട്ടുകയാണ് സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ ഗ്രെയിം സ്മിത്ത്. 

ധോനിയുടേയും ഗാംഗുലിയുടേയും നായകത്വത്തിലെ വലിയ വ്യത്യാസം വരുത്തുന്നത് ധോനി എന്ന കളിക്കാരനാണ്. മധ്യനിരയില്‍ കളി ഫിനിഷ് ചെയ്യാന്‍ കഴിയുന്ന, ജയിപ്പിക്കാന്‍ കഴിയുന്ന, ചുറ്റുമുള്ളവരിലേക്ക് തന്റെ ശാന്തത എത്തിക്കുന്ന ധോനി. രണ്ട് ഹീറോകളുടെ നായകത്വത്തിലെ വലിയ വ്യത്യാസം ധോനിയാണ്...സ്മിത്ത് പറഞ്ഞു. 

ധോനിയെ പോലൊരു കളിക്കാരനെ ഗാംഗുലിക്ക് ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ടീം കുറച്ചു കൂടി മെച്ചപ്പെട്ടതായേനെ. ഇതിലൂടെ കൂടുതല്‍ ട്രോഫികള്‍ ഗാംഗുലിക്ക് ജയിക്കാമായിരുന്നു. ഓസ്‌ട്രേലിയന്‍ ടീം ആധിപത്യം പുലര്‍ത്തിയിരുന്ന സമയത്ത് കളിക്കാനായത് ഗാംഗുലിയുടെ ഭാഗ്യം, അല്ലെങ്കില്‍ നിര്‍ഭാഗ്യം എന്ന് പറയാം...

എന്നാല്‍ ടെസ്റ്റിലെ ബാറ്റ്‌സ്മാനിലേക്ക് വരുമ്പോള്‍ ധോനിയേക്കാള്‍ മികവ് ഗാംഗുലിക്കാണെന്നും സ്മിത്ത് പറഞ്ഞു. ഇന്ത്യക്ക് പുറത്തെ ധോനിക്കെതിരെ കളിക്കുമ്പോള്‍ ധോനിയെ പുറത്താക്കാന്‍ സാധിക്കും എന്ന തോന്നല്‍ നമുക്കുണ്ട്. എന്നാല്‍ ഏകദിനത്തില്‍ ഞാന്‍ ധോനിക്കൊപ്പമാണ് നില്‍ക്കുകയെന്നും സ്മിത്ത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com