ക്രിക്കറ്റില്‍ നിന്ന് വിലക്കിയതിന്റെ കാരണം അറിയില്ല, എന്നാലിപ്പോള്‍ സംതൃപ്തനാണ്: മുഹമ്മദ് അസ്ഹറുദ്ധീന്‍

2000 ഡിസംബറിലാണ് ഒത്തുകളിയില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി അസ്ഹറുദ്ധീന് മേല്‍ ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നത്
ക്രിക്കറ്റില്‍ നിന്ന് വിലക്കിയതിന്റെ കാരണം അറിയില്ല, എന്നാലിപ്പോള്‍ സംതൃപ്തനാണ്: മുഹമ്മദ് അസ്ഹറുദ്ധീന്‍

കറാച്ചി: ക്രിക്കറ്റില്‍ നിന്ന് വിലക്കിയതിന്റെ കാരണം അറിയില്ലെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ധീന്‍. സംഭവിച്ച് കഴിഞ്ഞതില്‍ ആരേയും കുറ്റപ്പെടുത്താന്‍ ഞാനില്ല. എന്നാല്‍ എന്നെ വിലക്കാനുണ്ടായ കാരണം എനിക്കറിയില്ല, അസ്ഹറുദ്ധീന്‍ പറഞ്ഞു. 

2000 ഡിസംബറിലാണ് ഒത്തുകളിയില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി അസ്ഹറുദ്ധീന് മേല്‍ ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ 2012ല്‍ ആന്ധ്രാ പ്രദേശ് ഹൈക്കോടതി അസ്ഹറുദ്ധീന്റെ വിലക്ക് നീക്കി. 

എന്തിനാണ് വിലക്കിയത് എന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ അതിനെതിരെ പൊരുതാന്‍ തന്നെ തീരുമാനിച്ചു. 12 വര്‍ഷത്തിന് ശേഷം ഞാന്‍ കുറ്റമുക്തനായി. പിന്നാലെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആവുകയും, ബിസിസിഐ എജിഎം മീറ്റിങ് അറ്റന്‍ഡ് ചെയ്യുകയും ചെയ്തതോടെ താന്‍ സംതൃപ്തനായതായും അസ്ഹറുദ്ധീന്‍ പറയുന്നു. 

വിധിയില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. വിധി പോലെ എല്ലാം നടക്കും. 100 ടെസ്റ്റ് എന്ന നേട്ടത്തിലേക്ക് എത്താനാവാതെ പോയതില്‍ തനിക്ക് ദുഃഖമില്ല. 16-17 വര്‍ഷം ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 10 വര്‍ഷം ഇന്ത്യയുടെ നായകനായി. അതില്‍ കൂടുതല്‍ എന്ത് ആവശ്യപ്പെടാനാണ്...അസ്ഹറുദ്ധീന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com