റിവേഴ്‌സ് സ്വിങ്ങിന്റെ ഭീഷണി മുന്‍പില്‍, തടിതപ്പാന്‍ അക്തറെ സ്ലെഡ്ജ് ചെയ്ത് ഷോര്‍ട്ട് ബോളുകള്‍ എറിയിച്ചു; ധോനിക്കൊപ്പം മെനഞ്ഞ തന്ത്രമെന്ന് ഇര്‍ഫാന്‍ പഠാന്‍ 

ഇതിലും ഷോര്‍ട്ടര്‍ ഡെലിവറി എറിയേണ്ടതുണ്ട് എന്ന് ഞാന്‍ പറഞ്ഞു. എന്റെ വാക്കുകള്‍ അക്തറെ ദേഷ്യം പിടിപ്പിച്ചു. അക്തറിന്റെ സ്‌പെല്ലിന്റെ ഭീഷണി ഒഴിഞ്ഞതോടെ കളി ഞങ്ങള്‍ക്ക് എളുപ്പമായി
റിവേഴ്‌സ് സ്വിങ്ങിന്റെ ഭീഷണി മുന്‍പില്‍, തടിതപ്പാന്‍ അക്തറെ സ്ലെഡ്ജ് ചെയ്ത് ഷോര്‍ട്ട് ബോളുകള്‍ എറിയിച്ചു; ധോനിക്കൊപ്പം മെനഞ്ഞ തന്ത്രമെന്ന് ഇര്‍ഫാന്‍ പഠാന്‍ 

2006ലെ ഫൈസലാബാദ് ടെസ്റ്റ്. ധോനിയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറി പിറന്നത് പാകിസ്ഥാനെതിരായ ഈ ടെസ്റ്റിലാണ്. ധോനിക്കൊപ്പം ക്രീസില്‍ നില്‍ക്കുന്നതിന് ഇടയില്‍ പാക് സ്പീഡ്സ്റ്റാര്‍ അക്തറിനെ പ്രകോപിപ്പിച്ച് കളിയുടെ ഗതി തിരിച്ച വഴിയെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഇര്‍ഫാന്‍ പഠാന്‍ ഇപ്പോള്‍...

ഞാന്‍ ക്രീസിലേക്ക് എത്തുന്ന സമയം മണിക്കൂറില്‍ 150-160 കിമീ വേഗതയില്‍ പന്തെറിയുകയാണ് അക്തര്‍. പിച്ച് എങ്ങനെ പെരുമാറുന്നു എന്ന് ഞാന്‍ ധോനിയോട് ചോദിച്ചു, വലുതായില്ല, നീ ബാറ്റ് ചെയ്യു എന്നായിരുന്നു ധോനിയുടെ മറിപടി. ഞാന്‍ അക്തറിനെ നേരിട്ട ആദ്യ ഡെലിവറി, എന്റെ ചെവിക്കടുത്ത് കൂടി അത് കടന്ന് പോയി. പന്ത് കാണാന്‍ പോലും എനിക്കായില്ല. പിന്നാലെ അക്തര്‍ ബൗണ്‍സറുകള്‍ എറിഞ്ഞുകൊണ്ടിരുന്നു. 

ഞങ്ങളെ അക്തര്‍ സ്ലെഡ്ജ് ചെയ്തുകൊണ്ടിരിന്നു. ഈ സമയം ഞാന്‍ ധോനിയോട് പറഞ്ഞു, ഞാന്‍ അക്തറിനെ സ്ലെഡ്ജ് ചെയ്യാം, നീ അപ്പോള്‍ ചിരിക്കണം, ധോനി സമ്മതിച്ചു. അക്തര്‍ ഞങ്ങളെ സ്ലെഡ്ജ് ചെയ്യുന്നത് തുടര്‍ന്നു. റിവേഴ്‌സ് സ്വിങ് ലഭിക്കാനും തുടങ്ങിയിരുന്നു അപ്പോള്‍. അത് ഞങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. ഇതോടെ അക്തറിനെ കൊണ്ട് ഷോര്‍ട്ട് ബോളുകള്‍ എറിയിക്കുക എന്ന തന്ത്രത്തിലേക്ക് ഞങ്ങളെത്തി, ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. 

അടുത്ത സ്‌പെല്ലില്‍ ഇതേ തീവ്രതയില്‍ എറിയാന്‍ നിങ്ങള്‍ക്കാവുമോ? എന്റെ ചോദ്യത്തിന് ദേഷ്യത്തോടെയാണ് അക്തര്‍ മറുപടി നല്‍കിയത്. നീ ഒരുപാട് സംസാരിക്കുന്നു. നിന്നെ ഞാന്‍ ഇവിടെ നിന്ന് അയക്കും, അക്തര്‍ പറഞ്ഞു. നിനക്കത് സാധിക്കില്ല. ഞാനും യഥാര്‍ഥ പഠാനാണ്, നിങ്ങള്‍ പന്തെറിയൂ, സംസാരിക്കാതെ, ഞാന്‍ അക്തറിനോട് പറഞ്ഞു. 

പിന്നെ വന്ന ബോള്‍ ബൗണ്‍സറാണ്. ഞാന്‍ അതിനായി തയ്യാറായിരുന്നു. പിന്നാലെ ഷോര്‍ട്ട് ബോളുകളാണ് അക്തര്‍ കൂടുതലുമെറിഞ്ഞത്. പിന്നെയും ഞാന്‍ സ്ലെഡ്ജ് ചെയ്ത് അക്തറെ പ്രകോപിപ്പിച്ചു. പിച്ച് ഈര്‍പ്പമുള്ളതാണ്. ഇതിലും ഷോര്‍ട്ടര്‍ ഡെലിവറി എറിയേണ്ടതുണ്ട് എന്ന് ഞാന്‍ പറഞ്ഞു. എന്റെ വാക്കുകള്‍ അക്തറെ ദേഷ്യം പിടിപ്പിച്ചു. അക്തറിന്റെ സ്‌പെല്ലിന്റെ ഭീഷണി ഒഴിഞ്ഞതോടെ കളി ഞങ്ങള്‍ക്ക് എളുപ്പമായി. ടെസ്റ്റ് സമനിലയിലാക്കാനും ഞങ്ങള്‍ക്കായി..പഠാന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com