വിക്കറ്റ് കീപ്പിങ്ങില്‍ ധോനിയേക്കാള്‍ മികവ് ദിനേശ് കാര്‍ത്തിക്കിന്, ധോനിയുടേത് വിചിത്രമായ ടെക്‌നിക്കുകളെന്ന് തതെന്ദ തയ്ബു

'സത്യസന്ധമായി പറഞ്ഞാല്‍, ആ സമയം എനിക്ക് തോന്നി കാര്‍ത്തിക്കിനാണ് സഹജമായ കഴിവുള്ളതെന്ന്'
വിക്കറ്റ് കീപ്പിങ്ങില്‍ ധോനിയേക്കാള്‍ മികവ് ദിനേശ് കാര്‍ത്തിക്കിന്, ധോനിയുടേത് വിചിത്രമായ ടെക്‌നിക്കുകളെന്ന് തതെന്ദ തയ്ബു

വിക്കറ്റ് കീപ്പിങ്ങില്‍ ധോനിയേക്കാള്‍ സഹജമായ കഴിവ് ദിനേഷ് കാര്‍ത്തിക്കാനാണ് ഉള്ളതെന്ന് സിംബാബ്വെ മുന്‍ വിക്കറ്റ് കീപ്പര്‍ തതേന്ദ തയ്ബു. ബാറ്റിങ്ങിലും ദിനേശ് കാര്‍ത്തിക്കാണ് നാച്ചുറലായി കളിക്കുന്നതെന്നും തയ്ബു പറഞ്ഞു. 

ഇന്ത്യ എയ്‌ക്കൊപ്പം ധോനി എത്തിയപ്പോഴാണ് ധോനിയെ ആദ്യം കാണുന്നത്. സത്യസന്ധമായി പറഞ്ഞാല്‍, ആ സമയം എനിക്ക് തോന്നി കാര്‍ത്തിക്കിനാണ് സഹജമായ കഴിവുള്ളതെന്ന്. ഇപ്പോഴും വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ധോനിയുടെ കൈകള്‍ ഒരുമിച്ചല്ല ഇരിക്കുന്നത്, ചെറുവിരലുകള്‍ ചേര്‍ന്നിരിക്കണം...

ക്യാച്ചെടുക്കുമ്പോഴും ധോനിയുടെ ഇരു കൈകളും വേണ്ടത് പോലെ ചേര്‍ന്നിരിക്കുന്നില്ല. എന്നാല്‍ ക്യാച്ചെടുക്കാനും, സെക്കന്റുകള്‍ക്കുള്ളില്‍ ബെയ്ല്‍സ് തെറിപ്പിക്കാനും വ്യത്യസ്തമായ ടെക്‌നിക്ക് ധോനി നടപ്പിലാക്കുന്നു, വ്യത്യസ്തമായതും വിചിത്രമായതുമാണ് അത്, തതേന്ദ തയ്ബു പറഞ്ഞു. 

ബാറ്റിങ്ങിലേക്ക് വരുമ്പോഴും വ്യത്യസ്ത ടെക്‌നിക്ക് ആണ്. എന്നാല്‍ കണ്ണും കയ്യും തമ്മിലുള്ള ധോനിയുടെ കോര്‍ഡിനേഷന്‍ മികച്ചതാണ്. അതിനൊപ്പം മാനസികമായ കരുത്തും ധോനിക്ക് ഗുണം ചെയ്യുന്നു. ഈ ധോനിയെ സെലക്ടര്‍മാര്‍ക്ക് എളുപ്പം മാറ്റി നിര്‍ത്താമായിരുന്നു. എന്നാല്‍ ധോനി മികവ് കാട്ടി കണക്കുകളിലൂടെ പിടിച്ചു നിന്നുവെന്നും സിംബാബ്വെയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com