'സംശയങ്ങളുണ്ടായാല്‍ ഞാന്‍ ഇപ്പോഴും രാഹുല്‍ ദ്രാവിഡിന്റെ ഉപദേശം തേടാറുണ്ട്'- സഞ്ജു സാംസണ്‍ പറയുന്നു

'സംശയങ്ങളുണ്ടായാല്‍ ഞാന്‍ ഇപ്പോഴും രാഹുല്‍ ദ്രാവിഡിന്റെ ഉപദേശം തേടാറുണ്ട്'- സഞ്ജു സാംസണ്‍ പറയുന്നു
'സംശയങ്ങളുണ്ടായാല്‍ ഞാന്‍ ഇപ്പോഴും രാഹുല്‍ ദ്രാവിഡിന്റെ ഉപദേശം തേടാറുണ്ട്'- സഞ്ജു സാംസണ്‍ പറയുന്നു

തിരുവനന്തപുരം: ഇന്ത്യയുടെ യുവ ക്രിക്കറ്റ് താരങ്ങളില്‍ ശ്രദ്ധേയനാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍. ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് വളര്‍ത്തിയെടുത്ത താരങ്ങളില്‍ ഒരാളെന്ന പ്രത്യേകതയും സഞ്ജുവിനുണ്ട്. ഇന്ത്യയുടെ എ ടീമിന്റെ പരിശീലകനായി ദ്രാവിഡ് ഉള്ളപ്പോഴും പിന്നീട് ഐപിഎല്‍ ടീമിനൊപ്പവുമൊക്കെ സഞ്ജു അദ്ദേഹത്തിന്റെ കീഴില്‍ ബാറ്റിങ് പരിശീലനം നടത്തിയിട്ടുണ്ട്. സഞ്ജുവടക്കമുള്ള നിരവധി താരങ്ങളുടെ ബാറ്റിങിലുള്ള കുറവുകള്‍ പരിഹരിക്കുന്നതില്‍ ദ്രാവിഡ് വലിയ സംഭവാനകളാണ് ചെയ്തിട്ടുള്ളത്. 

ഇപ്പോഴിതാ രാഹുല്‍ ദ്രാവിഡുമായുള്ള ബന്ധത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് സഞ്ജു. 18ാം വയസില്‍ തന്നെ അദ്ദേഹത്തിന്റെ കീഴില്‍ പരിശീലിക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായെന്ന് സഞ്ജു പറയുന്നു. 2013ല്‍ ഐപിഎല്ലില്‍ രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായപ്പോള്‍ സഞ്ജു ടീമിലുണ്ടായിരുന്നു. 

'18ാം വയസില്‍ രാഹുല്‍ സാറുമായി ഇടപഴകാന്‍ സാധിച്ചത് വലിയ അനുഗ്രഹമായിരുന്നു. അദ്ദേഹത്തെ പോലൊരാള്‍ ബാറ്റിങ് കുറവുകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി ഒപ്പമുണ്ടായതാണ് വലിയ ഭാഗ്യമായത്'- സഞ്ജു പറഞ്ഞു. 

'കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയില്‍ അദ്ദേഹം കഠിനമായ അവസരങ്ങലും സുവര്‍ണ നിമിഷങ്ങളും ഒരു പോലെ അനുഭവിച്ച ആളാണ് രാഹുല്‍ സാര്‍. ഒരു ക്രിക്കറ്റ് താരത്തിനോട് എങ്ങനെ ആശയവിനിമയം നടത്തണമെന്നും കാര്യങ്ങള്‍ എങ്ങനെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹത്തിന് അറിയാം. 
നമുക്ക് ഏതുതരം മാനസികാവസ്ഥ ഉണ്ടായിരിക്കണം, ഒരു ടൂര്‍ണമെന്റിനായി എങ്ങനെ തയ്യാറാകണം, ജീവിതത്തിലെ പരാജയങ്ങളും വിജയങ്ങളും എങ്ങനെ നേരിടണം എന്നിവയെല്ലാം അദ്ദേഹം മനസിലാക്കി തരും'- സഞ്ജു പറഞ്ഞു. 

'ഒരുവിധം കാര്യങ്ങളൊക്കെ ഞാന്‍  ദ്രാവിഡ് സാറില്‍ നിന്നാണ് മനസിലാക്കിയിട്ടുള്ളത്. എന്നോട് മാത്രമല്ല, വളര്‍ന്നു വരുന്ന എല്ലാ താരങ്ങളോടും അദ്ദേഹത്തിന്റെ സമീപനം ഇത്തരത്തില്‍ തന്നെയാണ്. എല്ലാ സമയത്തും അദ്ദേഹം നമുക്കായി വാതില്‍ തുറുന്നു വച്ചിട്ടുണ്ടാകും. എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തെ വിളിക്കാം. ഏത് വിഷയത്തിലും ഉപദേശം തേടാം. എനിക്ക് സംശയങ്ങള്‍ വരുമ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തെ വിളിക്കാറുണ്ട്'- സഞ്ജു വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com