മുംബൈ: പരിക്കിനെ തുടർന്ന് മാസങ്ങളായി ഇന്ത്യൻ ടീമിന് പുറത്തുള്ള ഹർദിക് പാണ്ഡ്യ വെടിക്കെട്ട് ബാറ്റിങുമായി മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ സിഎജിക്കെതിരെ റിലയന്‍സ് വണ്ണിനായി കളത്തിലിറങ്ങിയ ഹർദിക് 37 പന്തിൽ സെഞ്ച്വറിയടിച്ചാണ് ആഘോഷിച്ചത്.
മത്സരത്തിൽ മൊത്തം 39 പന്തില്‍ 105 റൺസാണ് താരം അടിച്ചെടുത്തത്. എട്ട് ഫോറും പത്ത് സിക്സറുകളും അടങ്ങുന്നതാണ് ഹര്‍ദിക്കിന്റെ ഇന്നിങ്സ്. ഹർദിക്കിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത റിലയന്‍സ് വണ്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തു. ഐപിഎൽ പോരാട്ടങ്ങൾ പടിവാതിൽക്കൽ നിൽക്കേ ഹർദിക് ബാറ്റിങ് ഫോമിലെത്തിയത് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് പ്രതീക്ഷ നൽകുന്നതായി മാറുകയുമാണ്
നേരത്തെ ആദ്യ മത്സരത്തില്‍ ബാങ്ക് ഓഫ് ബറോഡക്കെതിരെ 25 പന്തില്‍ 38 റണ്‍സും മൂന്ന് വിക്കറ്റും വീഴ്ത്തി ഹർദിക് തിളങ്ങിയിരുന്നു. മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാനിരിക്കെ തുടര്‍ച്ചയായ രണ്ട് വെടിക്കെട്ട് ഇന്നിങ്സുകളോടെ തന്റെ ഫോം പുറത്തെടുത്ത ഹർദിക് ടീമിലേക്കുള്ള തിരിച്ചു വരവാണ് പ്രതീക്ഷിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ