സഹായ ഹസ്തവുമായി മെസിയും; നാല് കോടിയുടെ ആശുപത്രി ഉപകരണങ്ങള്‍ നല്‍കി ബാഴ്‌സലോണ സൂപ്പര്‍ താരം

സഹായ ഹസ്തവുമായി മെസിയും; നാല് കോടിയുടെ ആശുപത്രി ഉപകരണങ്ങള്‍ നല്‍കി ബാഴ്‌സലോണ സൂപ്പര്‍ താരം
സഹായ ഹസ്തവുമായി മെസിയും; നാല് കോടിയുടെ ആശുപത്രി ഉപകരണങ്ങള്‍ നല്‍കി ബാഴ്‌സലോണ സൂപ്പര്‍ താരം

ബ്യൂണസ് അയേഴ്‌സ്: ലോകം മുഴുവന്‍ കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. സകല അതിര്‍വരമ്പുകളും മായ്ച് ലോകത്തിലെ മിക്ക രാജ്യങ്ങളും അതിന്റെ കെടുതി അനുഭവിക്കുകയാണിപ്പോഴും. 

വൈറസ് വ്യാപനത്തെ തുടര്‍ന്ന് ദുരിതത്തിലായ സഹ ജീവികള്‍ക്ക് കൈത്താങ്ങായി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ രംഗത്തെത്തുന്നുണ്ട്. ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസിയും സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണിപ്പോള്‍. 

കോവിഡ് ദുരിതത്തിലായ അര്‍ജന്റീനയിലെ ജനങ്ങളെ സഹായിക്കാനായി ഏതാണ്ട് നാല് കോടിയോളം രൂപ അദ്ദേഹം നല്‍കി. ബ്യൂണസ് അയേഴ്‌സിലെ ആശുപത്രികളിലേക്കുള്ള കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതടക്കമുള്ളവയ്ക്ക് ഈ തുക ഉപയോഗിക്കാനാണ് മെസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

ബ്യൂണസ് അയേഴ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസ ഗരാഹന്‍ എന്ന സന്നദ്ധ സംഘടന മുഖേനയാണ് മെസി കോവിഡ് പ്രതിരോധത്തിന് കൈത്താങ്ങായി നിന്നത്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com