ഇന്ത്യ എന്താണ് ചെയ്തത്? ബിസിസിഐയും പിസിബിയും തമ്മിലെ വ്യത്യാസം ചൂണ്ടിക്കാട്ടി വസിം അക്രം 

'അവരെന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതോടെ വിരമിക്കല്‍ തീരുമാനമെടുക്കല്‍ എനിക്ക് എളുപ്പമായിരുന്നു'
ഇന്ത്യ എന്താണ് ചെയ്തത്? ബിസിസിഐയും പിസിബിയും തമ്മിലെ വ്യത്യാസം ചൂണ്ടിക്കാട്ടി വസിം അക്രം 

കറാച്ചി: രാജ്യത്ത് ക്രിക്കറ്റ് സാഹചര്യങ്ങള്‍ ഒരുക്കുന്നതിലെ ബിസിസിഐ നടപടികളെ പ്രശംസിച്ച് പാക് മുന്‍ നായകന്‍ വസീം അക്രം. ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന വരുമാനം ബിസിസിഐ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വിനിയോഗിക്കുന്നതായി അക്രം പറയുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ഘടന തന്നെ ഇന്ത്യ മാറ്റി. കളിക്കാര്‍ക്കുള്ള വരുമാനം,  ലോകത്തിലെ ഏറ്റവും മികച്ച ഫിസിയോസും ട്രെയ്‌നേഴ്‌സുമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യന്‍ മുന്‍ താരങ്ങള്‍ തന്നെ മികച്ച പരിശീലകരായി മാറി കഴിഞ്ഞു. വ്യക്തിഗത പരിശീലകരെ നിയമിച്ചു. ബിസിസിഐയും പിസിബിയും തമ്മിലുള്ള വ്യത്യാസം അതാണ്, വസീം അക്രം ചൂണ്ടിക്കാട്ടി. 

പാക് ക്രിക്കറ്റ് ബോര്‍ഡിലേക്ക് എത്തിയ ആര്‍ക്കും ദീര്‍ഘ വീക്ഷണമുണ്ടായില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ഘടനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്ക് താത്പര്യമുണ്ടായില്ല. അതാണ് കാരണം. പാകിസ്ഥാനില്‍ കഴിവുള്ള ഒരുപാട് താരങ്ങളുണ്ട്. പാകിസ്ഥാനിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. എന്നാലതിന്റെ ഫലമറിയാന്‍ മൂന്ന്-നാല് വര്‍ഷം കൂടി കാത്തിരിക്കണമെന്നും അക്രം പറഞ്ഞു. 

2003 ലോകകപ്പിന് ശേഷം തന്റെ വിരമിക്കല്‍ തീരുമാനമെടുത്തത് പിസിബി കാരണമെന്നും അക്രം പറഞ്ഞു. അവരെന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതോടെ വിരമിക്കല്‍ തീരുമാനമെടുക്കല്‍ എനിക്ക് എളുപ്പമായിരുന്നു. എനിക്ക് കളി ആസ്വദിക്കാന്‍ കഴിയാതെ വന്നു. ഭാര്യയുടെ കാര്യം പറഞ്ഞു. നിങ്ങളുടെ ഹൃദയം അവിടെയില്ലെങ്കില്‍, ഓരോ ദിവസത്തേയും ശപിക്കുകയാണ് എങ്കില്‍, ഇതാണ് സമയം എന്നായിരുന്നു ഭാര്യ നല്‍കിയ മറുപടി. അതോടെ ഞാനും ഉറപ്പിച്ചു, അക്രം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com