ചെല്‍സി താരത്തിന്റെ വീട്ടിൽ അവശനിലയിൽ സ്ത്രീ; കല്ലം ഹഡ്‌സണ്‍ ഒഡോയി അറസ്റ്റിൽ 

സ്ത്രീയുമായുണ്ടായ തര്‍ക്കത്തെത്തുടർന്ന് താരം അറസ്റ്റിലായെന്നാണ് റിപ്പോർട്ട്
ചെല്‍സി താരത്തിന്റെ വീട്ടിൽ അവശനിലയിൽ സ്ത്രീ; കല്ലം ഹഡ്‌സണ്‍ ഒഡോയി അറസ്റ്റിൽ 

ലണ്ടന്‍: ചെല്‍സിയുടെ ഇംഗ്ലീഷ് താരം കല്ലം ഹഡ്‌സണ്‍ ഒഡോയി അറസ്റ്റിൽ. ഒരു സ്ത്രീയുമായുണ്ടായ തര്‍ക്കത്തെത്തുടർന്ന് താരം അറസ്റ്റിലായെന്നാണ് ദി സൺ പത്രത്തിന്റെ റിപ്പോർട്ട്. താരത്തിന്റെ പേരിലുള്ള വീട്ടിലാണ് സംഭവം നടന്നത്. അവശയായ ഒരു സ്ത്രീ ബന്ധപ്പെട്ടതിനെത്തുടർന്ന് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് സ്ഥലത്തെത്തുകയായിരുന്നു. സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

ഹഡ്‌സണ്‍ ഒഡോയി ഇപ്പോള്‍ കസ്റ്റഡിയിലാണെന്നാണ് പൊലീസിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട യുവതിയെ വാഹനമയച്ച് ഒഡോയി വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഒരു സുന്ദരിയായ സ്ത്രീ അവിടെ എത്തിയതായി ഒഡോയിയുടെ അയല്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ, കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്ന താരം രോഗമുക്തി നേടി പരിശീലനം ആരംഭിച്ചിരുന്നു.

പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ തുടരുന്നതിന്റെ മുന്നോടിയായി കളിക്കാര്‍ പരിശീലനം ആരംഭിക്കാനിരിക്കെയാണ് യുവതാരത്തെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ചെല്‍സി ഇതുവരെ പ്രതികരിച്ചിട്ടില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com