അങ്ങനെ ഐപിഎല്ലില്‍ അതും സംഭവിച്ചു; അശ്വിന്‍ കോഹ്‌ലിയെ വീഴ്ത്തി!

അങ്ങനെ ഐപിഎല്ലില്‍ അതും സംഭവിച്ചു; അശ്വിന്‍ കോഹ്‌ലിയെ വീഴ്ത്തി!
അങ്ങനെ ഐപിഎല്ലില്‍ അതും സംഭവിച്ചു; അശ്വിന്‍ കോഹ്‌ലിയെ വീഴ്ത്തി!

അബുദാബി: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടാം സ്ഥാനക്കാരിയ പ്ലേഓഫ് ഉറപ്പാക്കി. ഇന്നലെ നടന്ന ആ മത്സരത്തില്‍ ശ്രദ്ധേയമായ ഒരു സംഭവം നടന്നു. ഐപിഎല്‍ ചരിത്രത്തിലാദ്യമായി ആര്‍ അശ്വിന്‍ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റെടുത്തു!

ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍മാരില്‍ ഒരാളാണ് അശ്വിന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ്, റൈസിങ് പുനെ സൂപ്പര്‍ജയ്ന്റ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകളില്‍ കളിച്ച ശേഷമാണ് അശ്വിന്‍ ഡല്‍ഹി കുപ്പായത്തിലെത്തിയത്. 

19 ഇന്നിങ്‌സുകളിലാണ് കോഹ്‌ലിയും അശ്വിനും നേര്‍ക്കുനേര്‍ വന്നത്. 20ാം ഇന്നിങ്‌സിലാണ് അശ്വിന്‍ ഒടുവില്‍ കോഹ്‌ലിയെ വീഴ്ത്തിയത്. 125 പന്തുകളാണ് അശ്വിന്‍ കോഹ്‌ലിക്കെതിരെ ഐപിഎല്ലില്‍ എറിഞ്ഞത്. 126ാം പന്തിലാണ് അശ്വിന്‍ ആ ലക്ഷ്യം സാധിച്ചത്. 

ഐപിഎല്ലില്‍ കോഹ്‌ലി ഏറ്റവും അധികം റണ്‍സ് നേടിയ ബൗളറും അശ്വിനാണ്. അശ്വിനെതിരെ കോഹ്‌ലി ഇതുവരെ 159 റണ്‍സ് നേടിയിട്ടുണ്ട്. അമിത് മിശ്രയ്‌ക്കെതിരെ 158 റണ്‍സും ഡ്വെയിന്‍ ബ്രാവോയ്‌ക്കെതിരെ 151 റണ്‍സും കോഹ്‌ലി നേടിയിട്ടുണ്ട്. ഇതില്‍ ബ്രാവോയ്ക്ക് ഇതുവരെ കോഹ്‌ലിയുടെ വിക്കറ്റ് നേടാനായിട്ടില്ല. അശ്വിന്റെ പന്തില്‍ സ്റ്റോയിനിസ് പിടിച്ചാണ് കോഹ്‌ലി പുറത്തേള്ള വഴി കണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com