കഴിവുണ്ട്, മികവ് തെളിയിച്ചു, എന്നിട്ടും...സീസണില്‍ അവഗണിക്കപ്പെട്ട 5 താരങ്ങള്‍ 

പ്ലേയിങ് ഇലവന്‍ കോമ്പിനേഷനും കണക്കുകളും, ടച്ചുമെല്ലാം നോക്കി വന്നപ്പോള്‍ അവസരം നഷ്ടപ്പെട്ടവര്‍ ഇഷാന്‍ പൊരല്‍ മുതല്‍ ക്രിസ് ലിന്‍ വരെ
കഴിവുണ്ട്, മികവ് തെളിയിച്ചു, എന്നിട്ടും...സീസണില്‍ അവഗണിക്കപ്പെട്ട 5 താരങ്ങള്‍ 

പിഎല്‍ പതിമൂന്നാം സീസണിന്റെ ലീഗ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ കഴിവുണ്ടായിട്ടും ഒരു വട്ടം പോലും അവസരം ലഭിക്കാതെ പോയ താരങ്ങളുണ്ട്. പ്ലേയിങ് ഇലവന്‍ കോമ്പിനേഷനും കണക്കുകളും, ടച്ചുമെല്ലാം നോക്കി വന്നപ്പോള്‍ അവസരം നഷ്ടപ്പെട്ടവര്‍ ഇഷാന്‍ പൊരല്‍ മുതല്‍ ക്രിസ് ലിന്‍ വരെ. 

മനന്‍ വോഹ്‌റ 

ഛണ്ഡീഗഡ് ബാറ്റ്‌സ്മാനെ ഒരിക്കല്‍ പോലും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ രാജസ്ഥാന്‍ റോയല്‍സ് തയ്യാറായില്ല. അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത ഇന്ത്യന്‍ യുവതാരങ്ങളെ പ്രയോജനപ്പെടുത്തുന്നതില്‍ ഇത്തവണയും രാജസ്ഥാന്‍ റോയല്‍സിന് പിഴച്ചു. മുന്‍ നിരയില്‍ രാജസ്ഥാന് വിശ്വസിച്ച് ഇറക്കാന്‍ പാകത്തിലുള്ള താരമായിരുന്നു വോഹ്‌റ. 

2014ല്‍ പഞ്ചാബിന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തപ്പോള്‍ 350 റണ്‍സ് ആണ് വോഹ്‌റ നേടിയത്. റോബിന്‍ ഉത്തപ്പയ്ക്ക് പകരം ഓപ്പണിങ്ങില്‍ വോഹ്‌റയെ പരീക്ഷിക്കാന്‍ രാജസ്ഥാന് മുന്‍പില്‍ സമയമുണ്ടായിരുന്നു. തന്റെ കഴിഞ്ഞ 10 ഡൊമസ്റ്റിക് മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറി നേടിയാണ് ഐപിഎല്ലിലേക്ക് വോഹ്‌റ എത്തിയത്. 

ക്രിസ് ലിന്‍

സീസണിലെ കരുത്തരായ മുംബൈ ഇന്ത്യന്‍സ് ക്രിസ് ലിന്നിനെ ഒരിക്കല്‍ പോലും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. 200ല്‍ കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച ലിന്നിനെ ഒരിക്കല്‍ പോലും മുംബൈ സീസണില്‍ കളത്തില്‍ ഇറക്കിയില്ല. കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണിലും 400ന് മുകളില്‍ ലിന്‍ റണ്‍സ് കണ്ടെത്തിയിരുന്നു. 

ഇഷാന്‍ പൊരല്‍

ഉയര്‍ച്ചകളും താഴ്ചകളും നിറഞ്ഞ പഞ്ചാബിന്റെ സീസണില്‍ പ്ലേയിങ് ഇലവനില്‍ അവസരം കിട്ടാതെ പോയവരില്‍ വളര്‍ന്നു വരുന്ന ഇന്ത്യന്‍ യുവതാറം ഇഷാന്‍ പൊരലുമുണ്ട്. രവി ബിഷ്‌നോയിക്കും, അര്‍ഷ്ദീപ് സിങ്ങിനും പഞ്ചാബ് വേണ്ടി അവസരങ്ങള്‍ നല്‍കിയപ്പോള്‍ ഇഷാനെ അവഗണിച്ചു. മുഹമ്മദ് ഷമിയില്‍ പ്രധാനമായും ആശ്രയിച്ച പഞ്ചാബ് പേസ് നിരയ്ക്ക് കരുത്ത് പകരാന്‍ ഇഷാന് കഴിയുമായിരുന്നു. 

സന്ദീപ് ലാമിഷാനെ

റബാഡയേയും, അശ്വിനേയും ആശ്രയിച്ചായിരുന്നു ഡല്‍ഹിയുടെ ബൗളിങ് നിര. ഈ സമയും സന്ദീപ് ലാമിഷാനെയെ പോലൊരു ബൗളറെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഡല്‍ഹിക്കായില്ല. 2018ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച ലെഗ് സ്പിന്നര്‍ മികവ് തെളിയിച്ച താരമാണ്. 9 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് വീഴ്ത്തിയത് 13 വിക്കറ്റ്. 

വിരാട് സിങ് 

സ്ഥിരത പുലര്‍ത്താനാവാത്ത സീസണായിരുന്നു ഹൈദരാബാദിന്റേത്. മധ്യനിരയില്‍ പ്രശ്‌നങ്ങളും ഹൈദരാബാദിനെ വേട്ടയാടി. ചില യുവ താരങ്ങളെ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍ വിരാട് സിങ്ങിനെ ക്രീസിലേക്ക് ഇറക്കാന്‍ ഹൈദരാബാദ് ഇതുവരെ തയ്യാറായില്ല. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടിയ താരമാണ് വിരാട്. സയിദ് മുഷ്തഖ് അലി ട്രോഫി സീസണില്‍ 700 റണ്‍സ് ആണ് മൂന്നാമത് ബാറ്റ് ചെയ്ത് വിരാട് സിങ് നേടിയത്. എന്നാല്‍ പ്രിയം ഗാര്‍ഗിനും അബ്ദുല്‍ സമദിനുമാണ് ഹൈദരാബാദ് അവസരം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com