തോറ്റപ്പോഴും അവരെ കുറ്റപ്പെടുത്തിയില്ല, താരങ്ങളെ ഇനിയും കൂടുതല്‍ പിന്തുണയ്ക്കുമെന്ന് ഫ്‌ളെമിങ് 

തോറ്റപ്പോഴും അവരെ കുറ്റപ്പെടുത്തിയില്ല, താരങ്ങളെ ഇനിയും കൂടുതല്‍ പിന്തുണയ്ക്കുമെന്ന് ഫ്‌ളെമിങ് 

കളിക്കാരുടെ മനോഭാവമാണ് അവര്‍ക്ക് ടീമില്‍ തുടരാനുള്ള സുരക്ഷ നേടിക്കൊടുക്കുന്നതെന്നും ഫ്‌ളെമിങ്

ളിയില്‍ മോശം ഫലം നേരിടേണ്ടിവരുമ്പോഴും മാറ്റങ്ങള്‍ വരുത്തണമെന്ന അഭിപ്രായങ്ങളോട് പ്രതികരിക്കാതിരിക്കുന്നതാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പതിവ്. ടീമംഗങ്ങളെ പരമാവധി പിന്തുണയ്ക്കുന്നതാണ് സിഎസ്‌കെയുടെ രീതിയെന്നും ഇതുവരെയുള്ള വിജയത്തില്‍ അതാണ് നിര്‍ണായകമായിട്ടുള്ളതെന്നും പറയുകയാണ് ടീം കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്. ഷെയിന്‍ വാട്‌സനെ ഉദ്ദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം ഫ്‌ളെമിങ് അവതരിപ്പിച്ചത്. 

ഞായറാഴ്ച പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ പുറത്താകാതെ 83 റണ്‍സുമായി വാട്‌സന്റെ മിന്നും പ്രകടനമാണ് ആരാധകര്‍ കണ്ടത്. "കൂടുതല്‍ അവസരം ലഭിക്കുമെന്ന് അറിയുന്നത് കളിക്കാരെ കൂടുതല്‍ സഹായിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ തൃപ്തരല്ലാത്ത കാര്യങ്ങളില്‍ ഒഴിച്ച് ടീമില്‍ മാറ്റം വരുത്തുന്നതിനോട് മൗനം പാലിക്കുന്നതാണ് പതിവ്. പ്രത്യേകിച്ച് അങ്ങനെയൊരു മാറ്റം കൊണ്ടുവരുന്നത് ഗുണകരമാകുമോ എന്ന് ഉറപ്പില്ലാത്ത സമയങ്ങളില്‍", ഫ്‌ളെമിങ് പറഞ്ഞു.  താരങ്ങള്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഏതറ്റംവരെപോയും അവരെ പിന്തുണയ്ക്കുമെന്നും ഫ്‌ളെമിങ് കൂട്ടിച്ചേര്‍ത്തു.

"ഷെയ്ന്‍ പ്രാക്ടീസില്‍ വളരെ ദൃഢമായ പ്രകടനമാണ് നടത്തുന്നത്. സമയവും ഭാഗ്യവും ഒക്കെയാണ് പലപ്പോഴും വിഷയം. ഫോം കണ്ടെത്തിയാല്‍ ഷെയ്ന്‍ ഞങ്ങള്‍ക്ക് സുപ്രധാന കളിക്കാരനാണ്. കാര്യങ്ങള്‍ വിചാരിച്ചപോലെ നടക്കാത്തപ്പോഴും കരുത്തോടെ മുന്നോട്ടുപോകാന്‍ കഴിയണം". കളിക്കാരുടെ മനോഭാവമാണ് അവര്‍ക്ക് ടീമില്‍ തുടരാനുള്ള സുരക്ഷ നേടിക്കൊടുക്കുന്നതെന്നും ഫ്‌ളെമിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com