എന്തുകൊണ്ട് തുടക്കത്തില്‍ റണ്‍സ് കണ്ടെത്തിയില്ല; മാറ്റം വരുത്തിയ വിധം വെളിപ്പെടുത്തി കോഹ്‌ലി

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത് നായകന്‍ കോഹ് ലിയുടെ ഇന്നിങ്‌സ് ആണ്
എന്തുകൊണ്ട് തുടക്കത്തില്‍ റണ്‍സ് കണ്ടെത്തിയില്ല; മാറ്റം വരുത്തിയ വിധം വെളിപ്പെടുത്തി കോഹ്‌ലി

ദുബായ്:‌ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത് നായകന്‍ കോഹ് ലിയുടെ ഇന്നിങ്‌സ് ആണ്. 52 പന്തില്‍ നിന്ന് 90 റണ്‍സ് ആണ് കോഹ് ലി അടിച്ചെടുത്തത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മങ്ങി നിന്നതിന് ശേഷമുള്ള കോഹ് ലിയുടെ തിരിച്ചു വരവ് കൂടിയായി അത്. 

എന്തുകൊണ്ട് ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ബാറ്റിങ്ങില്‍ മികവ് കാണിക്കാനായില്ല എന്നതിന് മറുപടി നല്‍കുകയാണ് കോഹ് ലി ഇപ്പോള്‍. സാഹചര്യങ്ങള്‍ മനസിലാക്കുകയും, കളിയെ ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് പ്രധാനപ്പെട്ടത്. അല്ലാതെ, ഓരോ പന്തും അടിച്ചു പറത്തുന്നത് അല്ല. ഇത്രയധികം ട്വന്റി20 മത്സരങ്ങള്‍ കളിച്ചതില്‍ നിന്ന് ഞാന്‍ മനസിലാക്കുന്നത്, സെറ്റ് ആയി കഴിഞ്ഞാല്‍ അത് മുതലെടുക്കാന്‍ സാധിക്കും എന്നാണ്, കോഹ് ലി പറഞ്ഞു. 

'ഇതിന് മുന്‍പ് ഞാന്‍ ഒരുപാട് ചെയ്യാന്‍ ശ്രമിച്ചു. കൂടുതല്‍ ഉത്തരവാദിത്വങ്ങളാവുമ്പോള്‍ അത് ബാധ്യതയാവും. ഈ ദിവസങ്ങളില്‍ നടത്തിയ പരിശീലനവും തുണച്ചു. ചെന്നൈക്കെതിരെ കണ്ടത് ഞങ്ങളുടെ കംപ്ലീറ്റ് പെര്‍ഫോമന്‍സില്‍ ഒന്നാണ്. ആദ്യ പകുതിയില്‍ കുഴക്കുന്ന ഘട്ടത്തില്‍ എത്തിയെങ്കിലും അതില്‍ നിന്ന് പുറത്തു വരാനായി. രണ്ടാം ടൈം ഔട്ടില്‍ 140-150 സ്‌കോര്‍ ഇവിടെ മികച്ച സ്‌കോര്‍ ആവുമെന്ന് തോന്നി. അതിലും കൂടുതല്‍ കണ്ടെത്താനായി'. 

ക്രിസ് മോറിസ് ശരിക്കും ഗ്രൗണ്ടിലെ ആയുധമാണ്. അരങ്ങേറ്റത്തില്‍ തന്നെ മൂന്ന് വിക്കറ്റ്. മോറിസും ഗുര്‍കീറാതും വരുന്നതോടെ ബാറ്റിങ്ങില്‍ കൂടുതല്‍ തീവ്രത വരുന്നു. ഈ ഫോര്‍മാറ്റില്‍ ഗതി മനസിലാക്കി കഴിഞ്ഞാല്‍ മുകളിലാണോ ഫിനിഷ് ചെയ്യുന്നത് താഴെയാണോ എന്നേ അറിയേണ്ടതുള്ളു, കോഹ് ലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com