നരെയ്‌നോ റസലോ കമിന്‍സോ? കൊല്‍ക്കത്തക്ക് ഇന്ന് ഇവരിലൊരാളെ ബെഞ്ചിലിരുത്തണം 

സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് റസലിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കുക എന്നത് ചിന്തിക്കാനാവാത്തതായിരുന്നു
നരെയ്‌നോ റസലോ കമിന്‍സോ? കൊല്‍ക്കത്തക്ക് ഇന്ന് ഇവരിലൊരാളെ ബെഞ്ചിലിരുത്തണം 

അബുദാബി: പോയിന്റ് ടേബിളില്‍ മൂന്നും നാലും സ്ഥാനത്തുള്ള ടീമുകളാണ് ഇന്ന് ഐപിഎല്ലില്‍ നേര്‍ക്കു നേര്‍ വരുന്നത്. ഹൈദരാബാദിന് എതിരെ സൂപ്പര്‍ ഓവറില്‍ ജയം പിടിച്ചതിന്റെ ആത്മവിശ്വാസത്തില്‍ വരുന്ന കൊല്‍ക്കത്ത ആര്‍സിബിക്കെതിരെ ടീമില്‍ പ്രധാനപ്പെട്ട ഒരു മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന. 

റസലിന് പകരം സുനില്‍ നരെയ്ന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. സീസണില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ റസലിന് സാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് കളിയിലും നരെയ്ന്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചില്ല. ബൗളിങ് ആക്ഷന്റെ പേരില്‍ സുനില്‍ നരെയ്‌ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നരെയ്‌നെ ഇറക്കി റിസ്‌ക് എടുക്കാനും മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല. 

നരെയ്ന്‍, റസല്‍, കമിന്‍സ് എന്നിവരില്‍ ആര് ബെഞ്ചിലിരിക്കും എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഐപിഎല്ലില്‍ മറ്റ് ഫ്രാഞ്ചൈസികളുടെ പേസര്‍മാര്‍ ആധിപത്യം കാണിക്കുമ്പോള്‍ പാറ്റ് കമിന്‍സ് നിശബ്ദമാണ്. 15.5 കോടി രൂപ കൊടുത്ത് കൊല്‍ക്കത്ത സ്വന്തമാക്കിയ താരം ഇതുവരെ വീഴ്ത്തിയത് മൂന്ന് വിക്കറ്റാണ്. ഇക്കണോമി 8.42. മധ്യഓവറുകളില്‍ 10.28 ആണ് കമിന്‍സിന്റെ ഇക്കണോമി റേറ്റി. ഡെത്ത് ഓവറുകളില്‍ ഇത് 15.75 ആയി ഉയരുന്നു. 

സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് റസലിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കുക എന്നത് ചിന്തിക്കാനാവാത്തതായിരുന്നു. എന്നാല്‍ ബാറ്റിങ്ങിലും, ഫിറ്റ്‌നസിലും നിരാശപ്പെടുത്തുകയാണ് റസല്‍. 9 കളികളില്‍ റസല്‍ ഇതുവരെ നേരിട്ടത് 70 ഡെലിവറികള്‍. നേടിയത് 92 റണ്‍സ്. ഹൈദരാബാദിനെതിരെ ഹാംസ്ട്രിങ് ഇഞ്ചുറി റസലിനെ കുഴക്കിയിരുന്നു. 

ഹൈദരാബാദിനെതിരായ കളിയോടെ തന്നെ ബെഞ്ചില്‍ ഇരുക്കി കൊല്‍ക്കത്ത കാണിച്ച അബദ്ധം എത്രമാത്രമെന്ന് ഫെര്‍ഗൂസന്‍ വ്യക്തമാക്കി കൊടുത്തിരുന്നു. പേസില്‍ മാറ്റങ്ങള്‍ വരുത്തിയും പിന്‍പോയിന്റ് യോര്‍ക്കറുകളിലൂടഡേയും കളി പിടിക്കുകയായിരുന്നു ഫെര്‍ഗൂസന്‍. ഈ സാഹചര്യത്തില്‍ നരെയ്ന്‍, റസല്‍, കമിന്‍സ് എന്നിവരില്‍ ഒരാളെ കൊല്‍ക്കത്തക്ക് ബെഞ്ചിലിരുത്തണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com