ജയിക്കാന്‍ വേണ്ടത് ഒരു റണ്‍സ്, എന്നിട്ടും രണ്ട് റണ്‍സ് ഓടിയെടുത്ത് കോഹ്‌ലി

14ാം ഓവറിലെ മൂന്നാമത്തെ ഡെലിവറിക്കായി കോഹ് ലി ബാറ്റ് ചെയ്യുമ്പോള്‍ 1 റണ്‍സ് ആണ് ബാംഗ്ലൂരിന് ജയിക്കാനായി വേണ്ടിയിരുന്നത്
ജയിക്കാന്‍ വേണ്ടത് ഒരു റണ്‍സ്, എന്നിട്ടും രണ്ട് റണ്‍സ് ഓടിയെടുത്ത് കോഹ്‌ലി

അബുദാബി: ഐപിഎല്‍ കിരീട ഉയര്‍ത്താനുള്ള പ്രാപ്തി തങ്ങള്‍ക്കുണ്ടെന്ന് തെളിയിച്ചാണ് കൊല്‍ക്കത്തക്കെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജയിച്ചു കയറിയത്. കൊല്‍ക്കത്തയെ തകര്‍ത്ത കളിയില്‍ കോഹ്‌ലിയുടെ ഭാഗത്ത് നിന്നും രസകരമായ സംഭവവും ഉണ്ടായി. 

14ാം ഓവറിലെ മൂന്നാമത്തെ ഡെലിവറിക്കായി കോഹ് ലി ബാറ്റ് ചെയ്യുമ്പോള്‍ 1 റണ്‍സ് ആണ് ബാംഗ്ലൂരിന് ജയിക്കാനായി വേണ്ടിയിരുന്നത്. പന്തെറിഞ്ഞത് പ്രസിദ്ധ കൃഷ്ണയും. ഔട്ട്‌സൈഡ് ഓഫായി എത്തിയ ലെങ്ത് ബോള്‍ കോഹ്‌ലി തേര്‍ഡ് മാനിലേക്ക് വിട്ടു. 

ഇവിടെ ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു റണ്‍സ് ആണെങ്കിലും കോഹ് ലി സിംഗിള്‍ എടുത്തതിന് ശേഷം രണ്ടാമത്തെ റണ്‍സും പൂര്‍ത്തിയാക്കി. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തി പ്രചരിക്കുന്നത്. കളിയില്‍ കോഹ് ലി 17 പന്തില്‍ രണ്ട് ബൗണ്ടറികളോടെ 18 റണ്‍സ് നേടി പുറത്താവാതെ നിന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com