അതിവേഗം നൂറ് കടന്ന് സണ്‍റൈസേഴ്‌സ്; കത്തിക്കയറി വാര്‍ണര്‍

വാര്‍ണറും സാഹയും കത്തിക്കയറിയതോടെ 8.4 ഓവറില്‍ സണ്‍റൈസേഴ്‌സ് 100 റണ്‍സ് തികച്ചു
അതിവേഗം നൂറ് കടന്ന് സണ്‍റൈസേഴ്‌സ്; കത്തിക്കയറി വാര്‍ണര്‍

ദുബായ്: ഐപില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരബാദിന് മികച്ച തുടക്കം. വാര്‍ണറും സാഹയും കത്തിക്കയറിയതോടെ 8.4 ഓവറില്‍ സണ്‍റൈസേഴ്‌സ് 100 റണ്‍സ് തികച്ചു. 32 പന്തുകളില്‍ നിന്ന് 67 റണ്‍സുമായി വാര്‍ണറും 22 പന്തുകളില്‍ നിന്ന് 39 റണ്‍സുമായി സാഹയുമാണ് ക്രീസില്‍.

മൂന്ന് മാറ്റങ്ങളുമായാണ് ഹൈദരബാദ് ഇറങ്ങിയത്. ജോണി ബെയര്‍സ്റ്റോയ്ക്ക് പകരം കെയന്‍ വില്യംസണും പ്രിയം ഗാര്‍ഗിന് പകരം വൃദ്ധിമാന്‍ സാഹയും ഖലീല്‍ അഹമ്മദിന് പകരം ഷഹബാസ് നദീമും ഇന്ന് കളിക്കാനിറങ്ങും. ഡല്‍ഹി ടീമില്‍ മാറ്റമില്ല.

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ സണ്‍റൈസേഴ്‌സിന് ഇന്ന് ജയിച്ചേ മതിയാകൂ. ഇതുവരെ 11 മത്സരങ്ങളില്‍ നിന്നും നാല് ജയങ്ങള്‍ മാത്രമാണ് സണ്‍റൈസേഴ്‌സിന് നേടാനായത്. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഡല്‍ഹിയ്ക്ക് പ്ലേ ഓഫ് ഏകദേശം ഉറപ്പിക്കാം. ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഡല്‍ഹിയെ 15 റണ്‍സിന് കീഴടക്കിയിരുന്നു.

62 റണ്‍സ് നേടിയാല്‍ മനീഷ് പാണ്ഡെ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സിനുവേണ്ടി 1000 റണ്‍സ് നേടുന്ന താരമാകും. ഋഷഭ് പന്തിന് 47 റണ്‍സ് നേടാനായാല്‍ ഐ.പി.എല്ലില്‍ 2000 റണ്‍സ് നേടാനാകും.

ഡേവിഡ് വാര്‍ണര്‍, ബെയര്‍‌സ്റ്റോ, മനീഷ് പാണ്ഡെ, വില്യംസണ്‍ തുടങ്ങിയ താരങ്ങളിലാണ് ഹൈദരാബാദിന്റെ ബാറ്റിങ് പ്രതീക്ഷ. ജേസണ്‍ ഹോള്‍ഡര്‍ കൂടി വന്നതോടെ ബൗളിങ് നിര കരുത്തുറ്റതായിട്ടുണ്ട്. മറുവശത്ത് തുടര്‍ച്ചായി രണ്ട് തോല്‍വികള്‍ നേരിട്ടതിന്റെ ക്ഷീണത്തിലാണ് ഡല്‍ഹി ഇറങ്ങുന്നത്. ശിഖര്‍ ധവാന്‍ മാത്രമാണ് കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയത്. വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശ്രേയസ്സ് അയ്യര്‍ക്കും പന്തിനുമൊന്നും സാധിക്കുന്നില്ല. റബാദ നയിക്കുന്ന ബൗളിങ് നിര ശക്തമാണ്.

ഇതുവരെ ഇരുടീമുകളും 16 തവണ ഏറ്റുമുട്ടിയപ്പോള്‍ 10 തവണ ഹൈദരബാദ് വിജയം നേടി. ആറുതവണയാണ് ഡല്‍ഹി വിജയം സ്വന്തമാക്കിയത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com