ആദ്യ ദിനം അടിച്ചു പറത്തി, രണ്ടാം ദിനം ധോനിയുടെ സ്റ്റംപ് ഇളക്കി പീയുഷ് ചൗളയുടെ ഡെലിവറി

ആദ്യ ദിനം അടിച്ചു പറത്തി, രണ്ടാം ദിനം ധോനിയുടെ സ്റ്റംപ് ഇളക്കി പീയുഷ് ചൗളയുടെ ഡെലിവറി

നെറ്റ്‌സിലെ പരിശീലനത്തിന് ഇടയില്‍ പീയുഷ് ചൗളയും, രവീന്ദ്ര ജഡേജയും മാറി മാറി ധോനിക്ക് പന്തെറിഞ്ഞിരുന്നു

ദുബായ്: പരിശീലനത്തിന് ഇറങ്ങിയ ആദ്യ ദിവസം സ്പിന്നില്‍ പീയുഷ് ചൗളയെ ധോനി അടിച്ചു പറത്തിയിരുന്നു. എന്നാല്‍ രണ്ടാം ദിനം ധോനിയുടെ കുറ്റി തെറിപ്പിച്ചാണ് ചൗള തിരിച്ചടിച്ചത്. 

നെറ്റ്‌സിലെ പരിശീലനത്തിന് ഇടയില്‍ പീയുഷ് ചൗളയും, രവീന്ദ്ര ജഡേജയും മാറി മാറി ധോനിക്ക് പന്തെറിഞ്ഞിരുന്നു. ചൗളയുടെ വേഗം കൂടി പന്ത് ധോനിയുടെ സ്റ്റംപ് കുലുക്കുകയായിരുന്നു. ദുബായിലെ കാലാവസ്ഥയും പിച്ചും സ്പിന്നര്‍മാരെ തുണയ്ക്കും എന്നതിനാല്‍ നെറ്റ്‌സിലെ പരിശീലനത്തില്‍ സ്പിന്നര്‍മാരെ നേരിടുന്നതിനാണ് ധോനി പ്രാധാന്യം നല്‍കിയത്. 

ധോനിയെ കൂടാതെ മുരളി വിജയിയും, ഷെയ്ന്‍ വാട്‌സനും നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തി. ജഡേജ, ചൗള, ഇമ്രാന്‍ താഹീര്‍, എന്നിവരാണ് ചെന്നൈയുടെ മുന്‍ നിര സ്പിന്നര്‍മാര്‍. ആര്‍ സായ് കിഷോറും ടീമിന്റെ സ്പിന്‍ നിരയ്ക്ക് ശക്തി പകരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com