പുറത്താക്കലുകളില്‍ ധോനിയെ വെട്ടി ഓസ്‌ട്രേലിയയുടെ ഹീലി, ആദ്യ പത്തില്‍ വനിതകളുടെ ആധിപത്യം

91 പുറത്താക്കലുകളാണ് രാജ്യാന്തര ട്വന്റി20യില്‍ ധോനിയുടെ പേരിലുള്ളത്. 57 ക്യാച്ചും, 34 സ്റ്റംപിങ്ങും
പുറത്താക്കലുകളില്‍ ധോനിയെ വെട്ടി ഓസ്‌ട്രേലിയയുടെ ഹീലി, ആദ്യ പത്തില്‍ വനിതകളുടെ ആധിപത്യം

ബ്രിസ്‌ബേണ്‍: ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ എന്ന നേട്ടത്തില്‍ ധോനിയെ മറികടന്ന് ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ഹീലി. ന്യൂസിലാന്‍ഡിനെതിരായ രണ്ടാമത്തെ ട്വന്റി20യിലാണ് ധോനിയെ ഹീലി മറികടന്നത്. 

91 പുറത്താക്കലുകളാണ് രാജ്യാന്തര ട്വന്റി20യില്‍ ധോനിയുടെ പേരിലുള്ളത്. 57 ക്യാച്ചും, 34 സ്റ്റംപിങ്ങും. 98 മത്സരങ്ങളില്‍ നിന്നാണ് ഇത്. ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20യില്‍ ഒരു സ്റ്റംപിങ്ങും, ഒരു ക്യാച്ചും നേടിയതോടെയാണ് ധോനിയെ ഹീലി മറികടന്നത്. 

114 കളിയില്‍ നിന്ന് 92 പുറത്താക്കലുകളാണ് ഇപ്പോള്‍ ഹീലിയുടെ പേരിലുള്ളത്. ട്വന്റി20യിലെ പുറത്താക്കലുകളില്‍ ആദ്യ പത്തില്‍ വനിതാ ക്രിക്കറ്റ് കളിക്കാരുടെ ആധിപത്യമാണ്. ആദ്യ അഞ്ചിലുള്ളത് ധോനി മാത്രം. 

90 കളിയില്‍ നിന്ന് 74 പുറത്താക്കലുകളോടെ സാറാ ടെയ്‌ലറാണ് മൂന്നാം സ്ഥാനത്ത്. 63 പുറത്താക്കലുകളോടെ വിന്‍ഡിസിന്റെ ഡാനെഷ് റമദിന്‍ ആറാമതും, 61 പുറത്താക്കലുകളോടെ ബംഗ്ലാദേശിന്റെ മുഷ്ഫിഖര്‍ റഹീം ഏഴാമതുമാണ്. 

മൂന്ന് ട്വന്റി20യുടെ പരമ്പരയില്‍ കിവീസിനെതിരെ 2-0ന് മുന്‍പിലാണ് ഓസ്‌ട്രേലിയ. രണ്ടാം ട്വന്റി20യില്‍ എട്ട് വിക്കറ്റിന് ഓസീസ് ജയം പിടിച്ചു. ന്യൂസിലാന്‍ഡിനെ 128 റണ്‍സിന് പുറത്താക്കിയതിന് ശേഷം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ ജയം പിടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com