'ധോനി ഉടന്‍ വിരമിക്കില്ല, അത്തരം ചോദ്യങ്ങള്‍ ധോനിയെ രോഷാകുലനാക്കുന്നു'; വെളിപ്പെടുത്തലുമായി സുഹൃത്ത്‌

കഴിഞ്ഞ ഏതാനും മാസമായി ധോനി കഠിന പരിശീലനത്തിലായിരുന്നു. ഇതിന്‌ മുന്‍പ്‌ ധോനി അങ്ങനെ പരിശീലിക്കുന്നത്‌ ഞാന്‍ കണ്ടിട്ടില്ല
'ധോനി ഉടന്‍ വിരമിക്കില്ല, അത്തരം ചോദ്യങ്ങള്‍ ധോനിയെ രോഷാകുലനാക്കുന്നു'; വെളിപ്പെടുത്തലുമായി സുഹൃത്ത്‌


റാഞ്ചി: വിരമിക്കല്‍ തീരുമാനം ധോനിയില്‍ നിന്ന്‌ ഉടന്‍ ഉണ്ടാവില്ലെന്ന്‌ താരത്തിന്റെ അടുത്ത സുഹൃത്ത്‌. ഇന്ത്യന്‍ കുപ്പായം വീണ്ടും അണിയുന്നതിനായി ധോനി കഠിനാധ്വാനം ചെയ്യുകയാണ്‌. ഇപ്പോള്‍ വിരമിക്കാന്‍ ധോനി തയ്യാറല്ലെന്നും ധോനിയുടെ അടുത്ത സുഹൃത്ത്‌ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

കോവിഡ്‌ 19നെ തുടര്‍ന്ന്‌ എല്ലാം നിശ്ചലമാവുന്നതിന്‌ മുന്‍പ്‌, കഴിഞ്ഞ ഏതാനും മാസമായി ധോനി കഠിന പരിശീലനത്തിലായിരുന്നു. ഇതിന്‌ മുന്‍പ്‌ ധോനി അങ്ങനെ പരിശീലിക്കുന്നത്‌ ഞാന്‍ കണ്ടിട്ടില്ല. താന്‍ ചെറുപ്പമാവുകയല്ല എന്ന വ്യക്തമായ ധാരണയുള്ളത്‌ കൊണ്ടാവാം ഫിറ്റ്‌നസ്‌ നിലനിര്‍ത്തുന്നതിനായി ധോനി കൂടുതല്‍ അധ്വാനിക്കുന്നത്‌, എബിപി ന്യൂസുമായുള്ള അഭിമുഖത്തില്‍ ധോനിയുടെ സുഹൃത്ത്‌ പറഞ്ഞു.

ആരുടേയും പിന്തുണയില്ലാതിരുന്ന സമയം അവരുടെയെല്ലാം വിലയിരുത്തലുകള്‍ തെറ്റാണെന്ന്‌ ധോനി തെളിയിച്ചിരുന്നു. എന്നാലിപ്പോള്‍ ലക്ഷക്കണക്കിന്‌ ആരാധകരുണ്ട്‌ ധോനിയെ പിന്തുണച്ച്‌. അതുകൊണ്ട്‌ തന്നെ തന്റെ സാധ്യതകള്‍ ധോനി പ്രയോജനപ്പെടുത്തുമെന്ന്‌ ഉറപ്പാണ്‌. വിരമിക്കലിനെ കുറിച്ച്‌ ഞങ്ങള്‍ ചോദിക്കുമ്പോള്‍ ധോനിക്ക്‌ ദേഷ്യം വരും. മറ്റെല്ലാവരേക്കാളും ഫിറ്റാണ്‌ താനെന്നും, വിക്കറ്റിന്‌ പിന്നില്‍ തന്നെക്കാള്‍ വേഗം മറ്റാര്‍ക്കുമില്ലെന്നാണ്‌ ധോനി ഉറച്ച്‌ വിശ്വസിക്കുന്നതെന്ന്‌ ധോനിയുടെ സുഹൃത്ത്‌ പറയുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com