ബിസിനസ്‌ ക്ലാസില്‍ ധോനിയെ കാണില്ല, നായകനായിരുന്നപ്പോഴും ടിവി ക്രൂവിനൊപ്പമാണ്‌ യാത്ര ചെയ്‌തിരുന്നതെന്ന്‌ ഗാവസ്‌കര്‍

'ബിസിനസ്‌ ക്ലാസില്‍ വിരലിലെണ്ണാവുന്ന സീറ്റുകളാണ്‌ ഉണ്ടാവുക. ക്യാപ്‌റ്റനും, പരിശീലകരും, മാനേജേഴ്‌സും ബിസിനസ്‌ ക്ലാസിലാവും യാത്ര'
ബിസിനസ്‌ ക്ലാസില്‍ ധോനിയെ കാണില്ല, നായകനായിരുന്നപ്പോഴും ടിവി ക്രൂവിനൊപ്പമാണ്‌ യാത്ര ചെയ്‌തിരുന്നതെന്ന്‌ ഗാവസ്‌കര്‍


ന്യൂഡല്‍ഹി: എത്രമാത്രം ലളിതമാണ്‌ ധോനിയുടെ ശീലങ്ങളെന്ന്‌ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. മത്സരങ്ങള്‍ക്കായി ടീമിനൊപ്പം യാത്ര ചെയ്യുമ്പോള്‍ വിരളമായി മാത്രമാണ്‌ ധോനി ബിസിനസ്‌ ക്ലാസില്‍ യാത്ര ചെയ്‌തിരിക്കുന്നതെന്ന്‌ ഗാവസ്‌കര്‍ പറയുന്നു.

ഡൊമസ്റ്റിക്‌ ഇന്റര്‍നാഷണല്‍ സീസണില്‍ ഇന്ത്യന്‍ ടീമും എതിര്‍ ടീമും സാധാരണ ചാര്‍ട്ടേര്‍ഡ്‌ ഫ്‌ലൈറ്റിലാണ്‌ സഞ്ചരിക്കാറ്‌. ടെക്‌നിക്കല്‍ ടിവി ക്രൂവും ടീമിനൊപ്പം യാത്ര ചെയ്യും. ബിസിനസ്‌ ക്ലാസില്‍ വിരലിലെണ്ണാവുന്ന സീറ്റുകളാണ്‌ ഉണ്ടാവുക. ക്യാപ്‌റ്റനും, പരിശീലകരും, മാനേജേഴ്‌സും ബിസിനസ്‌ ക്ലാസിലാവും യാത്ര. കഴിഞ്ഞ മത്സരത്തില്‍ മികവ്‌ കാണിക്കുന്ന കളിക്കാരെ ബിസിനസ്‌ ക്ലാസില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന പതിവും ഇന്ത്യന്‍ ടീമിലുണ്ട്‌, ഗാവസ്‌കര്‍ പറഞ്ഞു.

എന്നാല്‍ നായകനായി ഇരിക്കുമ്പോള്‍ പോലും ബിസിനസ്‌ ക്ലാസില്‍ വിരളമായി മാത്രമാണ്‌ ധോനി സഞ്ചരിച്ചിട്ടുള്ളത്‌. ടിവി ക്രൂവിന്‌ ഒപ്പമായിരിക്കും മിക്കപ്പോഴും ധോനിയുടെ യാത്ര. ധോനിയുടെ പാതയാണ്‌ ഇവിടെ കോഹ്‌ ലിയും പിന്തുടരുന്നത്‌. 2018-19ലെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയുടെ സമയത്ത്‌ കോഹ്‌ ലിയും അനുഷ്‌കയും തങ്ങളുടെ ബിസിനസ്‌ ക്ലാസ്‌ ടീമിലെ ഫാസ്റ്റ്‌ ബൗളേഴ്‌സിനായി നല്‍കിയതായി ഇംഗ്ലണ്ട്‌ മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ പറഞ്ഞിട്ടുണ്ട്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com