എന്റെ നെഞ്ചില്‍ കുത്തിയാണ്‌ ധോനിയെ ചെന്നൈ സ്വന്തമാക്കിയത്‌, തൊട്ടടുത്തിരുന്നിട്ട്‌ ധോനിയും പറഞ്ഞില്ല: ദിനേശ്‌ കാര്‍ത്തിക്‌

'രാജ്യത്തിന്‌ വേണ്ടി ക്രിക്കറ്റ്‌ കളിച്ചവരില്‍ ഏറ്റവും മികച്ച തമിഴ്‌നാട്‌ താരമായിരുന്നു ഞാന്‍ എന്ന്‌ വിശ്വസിച്ചിരുന്നു'
എന്റെ നെഞ്ചില്‍ കുത്തിയാണ്‌ ധോനിയെ ചെന്നൈ സ്വന്തമാക്കിയത്‌, തൊട്ടടുത്തിരുന്നിട്ട്‌ ധോനിയും പറഞ്ഞില്ല: ദിനേശ്‌ കാര്‍ത്തിക്‌


എനിക്ക്‌ പകരം ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ ധോനിയെ തെരഞ്ഞെടുത്തത്‌ എന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയെന്ന്‌ ദിനേശ്‌ കാര്‍ത്തിക്‌. 2008ല്‍ ഐപിഎല്ലിന്‌ തുടക്കം കുറിച്ചുള്ള ലേലത്തില്‍ തന്നെ അവഗണിച്ച്‌ ധോനിയെ ചെന്നൈ ടീമിലെത്തിച്ചത്‌ ചൂണ്ടിയാണ്‌ കാര്‍ത്തിക്കിന്റെ വാക്കുകള്‍.

2008ല്‍ ഞാന്‍ ഓസ്‌ട്രേലിയയില്‍ ആയിരുന്ന സമയം. രാജ്യത്തിന്‌ വേണ്ടി ക്രിക്കറ്റ്‌ കളിച്ചവരില്‍ ഏറ്റവും മികച്ച തമിഴ്‌നാട്‌ താരമായിരുന്നു ഞാന്‍ എന്ന്‌ വിശ്വസിച്ചിരുന്നു. ചെന്നൈ എന്നെ സെലക്ട്‌ ചെയ്യുമെന്ന്‌ ഉറപ്പിച്ചു. എന്നെ നായകനാക്കുമോ ഇല്ലയോ എന്നത്‌ മാത്രമായിരുന്നു എന്റെ സംശയം, കാര്‍ത്തിക്‌ പറയുന്നു.

എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ ആദ്യം സ്വന്തമാക്കിയ താരമായി ഞാന്‍ കണ്ടത്‌ ധോനിയുടെ പേരാണ്‌. ഈ സമയം എന്റെ അടുത്ത്‌ ധോനി ഇരിക്കുന്നുണ്ടായി. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കാണ്‌ താന്‍ പോവാന്‍ പോവുന്നത്‌ എന്നത്‌ സംബന്ധിച്ച്‌ എന്നോട്‌ ഒരു വാക്ക്‌ പോലും ധോനി പറഞ്ഞില്ല. അദ്ദേഹത്തിന്‌ അറിയില്ലായിരിക്കും. എന്നാല്‍ എന്റെ നെഞ്ചില്‍ തറച്ച കത്തിയാണ്‌ അത്‌.

ധോനിയെ ലേലത്തില്‍ അവര്‍ സ്വന്തമാക്കിയതിന്‌ ശേഷവും എനിക്ക്‌ പ്രതീക്ഷയുണ്ടായി. പിന്നെ അവര്‍ എന്നെ തെരഞ്ഞെടുക്കുമെന്ന്‌. എന്നാലിപ്പോള്‍ 13 വര്‍ഷമായി. ചെന്നൈയില്‍ നിന്നുള്ള വിളിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്‌, ദിനേശ്‌ കാര്‍ത്തിക്‌ പറഞ്ഞു. ലോകകപ്പ്‌ സെമി ഫൈനലില്‍ തന്നെ ബാറ്റിങ്‌ പൊസിഷനില്‍ മുകളിലേക്ക്‌ കയറ്റി ഇറക്കാനുള്ള തീരുമാനമെടുത്തത്‌ പെട്ടെന്നായിരുന്നു എന്നും കാര്‍ത്തിക്‌ പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com