37 ദിവസത്തെ രാജ്യാന്തര ക്രിക്കറ്റ്; വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് ടീമുകള്‍ ഈ വര്‍ഷം ന്യൂസിലാന്‍ഡില്‍ കളിക്കും

കോവിഡ് വ്യാപനം ലോക രാജ്യങ്ങളില്‍ തുടരുന്ന സാഹചര്യത്തിലും ഇത്രയും ടീമുകള്‍ക്ക് ആതിഥ്യം വഹിക്കാനാവുമെന്ന് ന്യൂസിലാന്‍ഡ് വ്യക്തമാക്കി
37 ദിവസത്തെ രാജ്യാന്തര ക്രിക്കറ്റ്; വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് ടീമുകള്‍ ഈ വര്‍ഷം ന്യൂസിലാന്‍ഡില്‍ കളിക്കും

വെല്ലിങ്ടണ്‍: പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ ഈ സീസണില്‍ ന്യൂസിലാന്‍ഡിലേക്ക് എത്തും. കോവിഡ് വ്യാപനം ലോക രാജ്യങ്ങളില്‍ തുടരുന്ന സാഹചര്യത്തിലും ഇത്രയും ടീമുകള്‍ക്ക് ആതിഥ്യം വഹിക്കാനാവുമെന്ന് ന്യൂസിലാന്‍ഡ് വ്യക്തമാക്കി. 

പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ന്യൂസിലാന്‍ഡിലേക്ക് എത്താമെന്ന് സമ്മതിച്ചതായി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പറഞ്ഞു. 37 ദിവസത്തെ രാജ്യാന്തര ക്രിക്കറ്റ് സാധ്യമാവുകയാണ് എന്നും അദ്ദേഹം പറഞ്ഞു. 

ഈ വര്‍ഷം തന്നെ പാകിസ്ഥാനും, വിന്‍ഡിസും, ഓസ്‌ട്രേലിയയും, ബംഗ്ലാദേശും ന്യൂസിലാന്‍ഡില്‍ കളിക്കും. അടുത്ത ദിവസങ്ങളിലായി ഇതിന്റെ ഷെഡ്യൂള്‍ പുറത്തിറക്കും. സുരക്ഷ കുമുളക്കുള്ളിലായിരിക്കുമോ ന്യ്ൂസിലാന്‍ഡിന്റെ ഹോം സീസണ്‍ എന്ന് വ്യക്തമല്ല. ന്യൂസിലാന്‍ഡില്‍ കഴിഞ്ഞ 100 ദിവസമായി കോവിഡ് സമ്പര്‍ക്ക രോഗികളില്ല. ഈ സാഹചര്യത്തില്‍് ന്യൂസിലാന്‍ഡിലെ കോവിഡ് ഭീഷണി വിരളമാണ്. 

മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഉപേക്ഷിച്ചതിന് ശേഷം ന്യൂസിലാന്‍ഡ് രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിച്ചിട്ടില്ല. സെപ്തംബറില്‍ ന്യൂസിലാന്‍ഡ് വനിതാ ടീം ഓസ്‌ട്രേലിയയിലേക്ക് പോവും. പിന്നാലെ ഫെബ്രുവരിയില്‍ ഓസീസ് വനിതാ ടീം ന്യൂസിലാന്‍ഡിലേക്ക് എത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com