ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ്; പോര് ആമസോണ്‍, ബൈജൂസ്, അണ്‍അക്കാദമി, ഡ്രീം11 എന്നിവര്‍ തമ്മില്‍; 300 കോടി ലക്ഷ്യം വെച്ച് ബിസിസിഐ

സ്‌പോണ്‍സര്‍ഷിപ്പ് പങ്കാളികളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കുമെന്നും സൂചനയുണ്ട്
ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ്; പോര് ആമസോണ്‍, ബൈജൂസ്, അണ്‍അക്കാദമി, ഡ്രീം11 എന്നിവര്‍ തമ്മില്‍; 300 കോടി ലക്ഷ്യം വെച്ച് ബിസിസിഐ

വിവോയുമായുള്ള ഐപിഎല്‍ കരാര്‍ റദ്ദാക്കിയതോടെ 440 കോടി രൂപയുടെ തിരിച്ചടിയാണ് ബിസിസിഐക്ക് നേരിടേണ്ടി വന്നത്. പുതിയ സ്‌പോണ്‍സറെ ബിസിസിഐ തെരയുമ്പോള്‍ ലക്ഷ്യം വെക്കുന്നത് 300 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. 

സ്‌പോണ്‍സര്‍ഷിപ്പ് പങ്കാളികളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കുമെന്നും സൂചനയുണ്ട്. രണ്ട് സ്‌പോണ്‍സര്‍മാരെ അധികം അനുവദിക്കുന്നതിലൂടെ 80 കോടി രൂപ അധികമാണ് ബിസിസിഐ ലക്ഷ്യം വെക്കുന്നത്. ആമസോണ്‍, ബൈജൂസ്, ഡ്രീം11, അണ്‍അക്കാദമി എന്നിവരാണ് ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍മാരാവാന്‍ ബിസിസിഐയുടെ മുന്‍പിലുള്ളത്. 

ഇന്തോ-ചൈന അതിര്‍ത്തി പോരിനെ തുടര്‍ന്ന് രാജ്യത്ത് ഉയര്‍ന്ന ജനവികാരത്തിന്റെ പേരിലാണ് വിവോ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയത്. വിവോയുടെ പിന്മാറ്റം ബിസിസിഐയ്ക്ക് സാമ്പത്തിക ആഘാതമേല്‍പ്പിച്ചിട്ടുണ്ട്. വിവോയുടെ പിന്മാറ്റത്തിന്റെ അലയൊലികള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കി നാണക്കേട് ഒഴിവാക്കേണ്ട ബാധ്യതയും ഇപ്പോള്‍ ബിസിസിഐക്ക് മേലുണ്ട്. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാരാണ് ബൈജൂസ്. ഐപിഎല്ലിനായി ബൈജൂസ് വെക്കുന്ന തുകയ്ക്ക് മുകളില്‍ അണ്‍അക്കാദമി വെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ഇന്ത്യ കളിച്ചിട്ടില്ലാത്തതിനാല്‍ ബൈജൂസിന് പണം മുടക്കേണ്ടതായി വന്നിട്ടില്ല. ഇത് അവരെ ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പിടിക്കുന്നതിന് സഹായിക്കുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com