ചരിത്രമെഴുതി ബ്രാവോ, ട്വന്റി20യില്‍ 500 വിക്കറ്റ് തൊടുന്ന ആദ്യ താരം

390 വിക്കറ്റോടെ മലീംഗയാണ് ട്വന്റി20യിലെ വിക്കറ്റ് വേട്ടയില്‍ ബ്രാവോയ്ക്ക് പിന്നിലുള്ളത്
ചരിത്രമെഴുതി ബ്രാവോ, ട്വന്റി20യില്‍ 500 വിക്കറ്റ് തൊടുന്ന ആദ്യ താരം

ജമൈക്ക: ട്വന്റി20യില്‍ 500 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറായി വിന്‍ഡിസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് ലുസിയക്കെതിരായ മത്സരത്തില്‍ ട്രിബാഗോ നൈറ്റ് റൈഡേഴ്‌സിനായി വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബ്രാവോയുടെ ചരിത്ര നേട്ടം. 

റഹീം കോണ്‍വാളാണ് ബ്രാവോയുടെ 500ാമത്തെ ഇര. ട്വന്റി20 ക്രിക്കറ്റില്‍ 400 വിക്കറ്റിന് മുകളില്‍ ഇതുവരെ മറ്റൊരു ബൗളറും വീഴ്ത്തിയിട്ടില്ല. 459 ട്വന്‍ി20 മത്സരങ്ങളില്‍ നിന്ന് 24 ശരാശരി വെച്ചാണ് ബ്രാവോയുടെ നേട്ടം. രണ്ട് വട്ടം അഞ്ച് വിക്കറ്റ് നേട്ടം കൊയ്തു. 390 വിക്കറ്റോടെ മലീംഗയാണ് ട്വന്റി20യിലെ വിക്കറ്റ് വേട്ടയില്‍ ബ്രാവോയ്ക്ക് പിന്നിലുള്ളത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചോളം ടീമുകള്‍ക്ക് വേണ്ടി ബ്രാവോ ട്വന്റി20 കളിക്കാനിറങ്ങി. 36 വയസില്‍ എത്തി നില്‍ക്കുമ്പോഴും ട്വന്റി20യിലെ മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരുടെ ലിസ്റ്റില്‍ ബ്രാവോയ്ക്ക് ഇടം പിടിക്കാനാവുന്നു. 

ട്വന്റി20യിലെ വിക്കറ്റ് വേട്ടയില്‍ ബ്രാവോയുടെ ട്രിബാഗോ നൈറ്റ് റൈഡേഴ്‌സ് ടീം അംഗം സുനില്‍ നരെയ്‌നാണ് മൂന്നാമത്. 339 മത്സരങ്ങളില്‍ നിന്ന് 383 വിക്കറ്റാണ് സുനില്‍ നരെയ്ന്‍ നേടിയത്. 2018ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ബ്രാവോ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും തീരുമാനം പിന്‍വലിക്കുകയും, വിന്‍ഡിസിന്റെ ട്വന്റി20 ടീമില്‍ കളിക്കാന്‍ താത്പര്യം അറിയിക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com