നിങ്ങള്‍ സന്തോഷവാന്മാരല്ലെങ്കില്‍ തിരിച്ചു പോവുക, എനിക്ക് കരുത്തനായ ക്യാപ്റ്റനുണ്ട്; റെയ്‌നയുടെ മടക്കത്തില്‍ എന്‍ ശ്രീനിവാസന്‍ 

കോവിഡ് ബാധിതരാവുന്നവരുടെ എണ്ണം ഉയര്‍ന്നാലും അതില്‍ ആശങ്കപ്പെടാന്‍ ഇല്ലെന്ന് ധോനി അറിയിച്ചതായി ശ്രീനിവാസന്‍ പറഞ്ഞു
നിങ്ങള്‍ സന്തോഷവാന്മാരല്ലെങ്കില്‍ തിരിച്ചു പോവുക, എനിക്ക് കരുത്തനായ ക്യാപ്റ്റനുണ്ട്; റെയ്‌നയുടെ മടക്കത്തില്‍ എന്‍ ശ്രീനിവാസന്‍ 

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണില്‍ സുരേഷ് റെയ്‌നയുടെ സാന്നിധ്യം നഷ്ടമാവുന്നത് ടീമിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ധോനി ഉറപ്പ് നല്‍കിയതായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ എന്‍ ശ്രീനിവാസ്. കോവിഡ് ബാധിതരാവുന്നവരുടെ എണ്ണം ഉയര്‍ന്നാലും അതില്‍ ആശങ്കപ്പെടാന്‍ ഇല്ലെന്ന് ധോനി അറിയിച്ചതായി ശ്രീനിവാസന്‍ പറഞ്ഞു. 

സൂം കോള്‍ വഴി ധോനി ടീം അംഗങ്ങളോട് സംസാരിച്ചു. സുരക്ഷിതരായിരിക്കാന്‍ ധോനി അവരോട് പറഞ്ഞു. ആര്‍ക്കാണ് കോവിഡ് ബാധയെന്ന് നമുക്ക് അറിയാന്‍ സാധിക്കില്ല. ടീമില്‍ ആരേയും ഒന്നിനും നിര്‍ബന്ധിക്കില്ലെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ പറഞ്ഞു. 

നിങ്ങള്‍ സന്തോഷവാന്മാരല്ല എങ്കില്‍ തിരിച്ചു പോവുക. കരുത്തനായ ഒരു നായകനെയാണ് എനിക്ക് ലഭിച്ചത്. എന്തിന്റെ മുന്‍പിലും അക്ഷോഭ്യനാണ് ധോനി. അത് ടീമിലുള്ളവര്‍ക്കെല്ലാം വലിയ ആത്മവിശ്വാസം നല്‍കുന്നു. റെയ്‌ന മാറി നിന്നതോടെ ടീമിലെ റുതുരാജിനെ പോലുള്ള കളിക്കാര്‍ക്ക് അവസരം ലഭിക്കും. സീസണ്‍ ആരംഭിച്ചിട്ടില്ല. എന്താണ് തനിക്ക് നഷ്ടപ്പെട്ടത് എന്ന് റെയ്‌ന തിരിച്ചറിയും, ഒപ്പം ഓരോ സീസണിലും ലഭിക്കുന്ന 11 കോടി രൂപയും നഷ്ടമാവും...ശ്രീനിവാസന്‍ പറഞ്ഞു.

ദീപക് ചഹര്‍, റുതുരാജ് ഗയ്കവാദ് ഉള്‍പ്പെടെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യുഎഇയിലേക്ക് പറക്കുന്നതിന് മുന്‍പ് ചെന്നൈയില്‍ 5 ദിവസത്തെ ക്യാംപ് ചെന്നൈ സംഘടിപ്പിച്ചിരുന്നു. ഇവിടെ വെച്ചാവാം ടീം അംഗങ്ങള്‍ക്ക് വൈറസ് ബാധയേറ്റത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ധോനിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു ചെന്നൈയിലെ ക്യാംപ് എന്ന് ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com