ഹോട്ടല്‍ മുറിയെ ചൊല്ലിയും അസ്വാരസ്യം? ധോനിയോടും റെയ്‌ന ഇടഞ്ഞതായി റിപ്പോര്‍ട്ട്‌

ദുബായില്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ മുറിയെ ചൊല്ലി ധോനിയുമായും ടീം മാനേജ്‌മെന്റുമായും അസ്വാരസ്യമുണ്ടായതായാണ് സൂചന 
ഹോട്ടല്‍ മുറിയെ ചൊല്ലിയും അസ്വാരസ്യം? ധോനിയോടും റെയ്‌ന ഇടഞ്ഞതായി റിപ്പോര്‍ട്ട്‌

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണ്‍ ആരംഭിക്കാനിരിക്കെ ആരാധകരെ ഞെട്ടിച്ചായിരുന്നു സുരേഷ് റെയ്‌നയുടെ പിന്മാറ്റം. ടീമിനുള്ളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പിടികൂടിയ കോവിഡ് ഭയം, ഉറ്റബന്ധുക്കള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത് എന്നിങ്ങനെ പല കാരണങ്ങള്‍ റെയ്‌നയുടെ പിന്മാറ്റത്തിന് കാരണമായതായി റിപ്പോര്‍ട്ടുണ്ട്. അതിന് ഇടയിലാണ് ദുബായില്‍ ലഭിച്ച ഹോട്ടല്‍ റൂമില്‍ റെയ്‌നയ്ക്ക് അതൃപ്തി ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ വരുന്നത്. 

ദുബായില്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ മുറിയെ ചൊല്ലി ധോനിയുമായും ടീം മാനേജ്‌മെന്റുമായും റെയ്‌നയ്ക്ക് അസ്വാരസ്യമുണ്ടായി എന്നാണ് ഔട്ട്‌ലുക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റെയ്‌നയെ സമാധാനിപ്പിക്കാന്‍ ധോനി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. യുഎഇയിലെ ബയോ ബബിള്‍ പ്രോട്ടോക്കോളുകളുടെ കാഠിന്യം റെയ്‌നയെ മാനസികമായി ഉലച്ചതായും പറയുന്നു. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘത്തിലെ 13 അംഗങ്ങള്‍ക്ക്് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ റെയ്‌നയെ പിടിച്ചു നിര്‍ത്താന്‍ സാധിക്കാതെ വരികയും നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. ആരേയും തുടരാന്‍ നിര്‍ബന്ധിക്കില്ലെന്ന് റെയ്‌നയുടെ മടക്കത്തില്‍ പ്രതികരിച്ച് ടീം ഉടമ എന്‍ ശ്രീനിവാസ് പറഞ്ഞിരുന്നു. 

എളുപ്പത്തില്‍ ക്ഷോഭിക്കുന്ന പഴയകാല അഭിനേതാക്കളെ പോലെയാണ് ക്രിക്കറ്റ് താരങ്ങളും. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരു കുടുംബം പോലെയാണ്. എല്ലാ മുതിര്‍ന്ന താരങ്ങളും പൊരുത്തപ്പെട്ട് പോവാന്‍ പഠിച്ചിട്ടുണ്ട്. നിങ്ങള്‍ സന്തോഷവാന്മാരല്ല എങ്കില്‍ തിരിച്ചു പോവുക. ആരെയും ഒന്നിനും നിര്‍ബന്ധിക്കാന്‍ പോവുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com