ദേശീയ റേസിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാമനായി മലയാളി താരം; കപ്പുയർത്തി പതിനാറുകാരൻ 

കോട്ടയം സ്വദേശിയായ അമിർ സയീദ് ആണ് ഒന്നാമനായി കിരീടം നേടിയത്
ദേശീയ റാലി ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായ അമിര്‍ സയീദ് (മധ്യത്തില്‍)
ദേശീയ റാലി ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായ അമിര്‍ സയീദ് (മധ്യത്തില്‍)

കൊച്ചി: 23ാമത് ജെ കെ ടയർ എഫ്എംഎസ് സിഐ ദേശീയ റേസിങ് ചാമ്പ്യൻഷിപ്പിൽ വിസ്മയ പ്രകടനവുമായി മലയാളി താരം. കോട്ടയം സ്വദേശിയായ പതിനാറുകാരൻ അമിർ സയീദ് ആണ് നോവിസ് കപ്പിൽ നടന്ന നാലു റേസുകളിലും ഒന്നാമനായി കിരീടം നേടിയത്. 

ശനിയാഴ്ച നടന്ന ആദ്യ നാലു റേസുകളിലും ഒന്നാമനായ അമിർ സമാപന ദിവസത്തെ രണ്ടു റേസും ജയിച്ച് മുഴുവൻ പോയിന്റുകളും തൂത്തുവാരി. ആദ്യ റേസിൽ 15:56.927 സമയത്തിലും രണ്ടാം റേസിൽ 16:23.787 സമയത്തിലുമായിരുന്നു അമിറിന്റെ ഫിനിഷിങ്. മൂന്നാം റേസിലെ സമയമാണ് ഏറ്റവും മികച്ചത്11:58.316. യഥാക്രമം 17:53.731, 18:24.277, 14:54.496  സമയത്തിൽ തുടർന്നുള്ള റേസുകളും ഒന്നാമനായി ഫിനിഷ് ചെയ്തു. 

ആദ്യ റൗണ്ടിൽ നിന്ന് 60 പോയിന്റുകൾ അമിർ നേടി. ഈ സർക്യൂട്ടിലെ ആദ്യ മത്സരത്തിനിറങ്ങിയാണ് എംസ്‌പോർട്ട് താരം അത്ഭുത പ്രകടനം നടത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com