'ആ 40-50 മിനിറ്റ് ആണ് പ്രധാനപ്പെട്ടത്', ലൈറ്റ്‌സ് ഓണ്‍ ആവുമ്പോള്‍ ശ്രദ്ധ കൊടുക്കാന്‍ രഹാനെ

ഇരുട്ട് വീണ് കഴിയുമ്പോള്‍ പന്ത് പെരുമാറുന്ന വിധത്തില്‍ മാറ്റമുണ്ടാവും എന്നത് ചൂണ്ടിയാണ് രഹാനെയുടെ വാക്കുകള്‍
അജങ്ക്യാ രഹാനെ, വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ
അജങ്ക്യാ രഹാനെ, വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ

അഡ്‌ലെയ്ഡ്‌: പിങ്ക് ബോള്‍ ടെസ്റ്റില്‍ ലൈറ്റ്‌സ് ഓണ്‍ ആയതിന് ശേഷമുള്ള 40-50 മിനിറ്റ് പ്രധാനപ്പെട്ടതായിരിക്കുമെന്ന് ഇന്ത്യന്‍ ഉപനായകന്‍ രഹാനെ. ഇരുട്ട് വീണ് കഴിയുമ്പോള്‍ പന്ത് പെരുമാറുന്ന വിധത്തില്‍ മാറ്റമുണ്ടാവും എന്നത് ചൂണ്ടിയാണ് രഹാനെയുടെ വാക്കുകള്‍.

പകല്‍ സമയത്ത് പന്തിന്റെ പേസില്‍ മാറ്റമുണ്ടാവില്ല. ന്യൂബോളില്‍ ആദ്യം ചലനം ഉണ്ടാവും എങ്കിലും അതിന് ശേഷം ബാറ്റ് ചെയ്യാന്‍ എളുപ്പമാവും. സന്ധ്യയാവുമ്പോഴാണ് പിന്നെയുള്ള വെല്ലുവിളി. കാരണം ഈ സമയം പന്തിന്റെ പേസ് കൂടും. വായുവിലായിരിക്കുമ്പോഴും, പിച്ചിലായിരിക്കുമ്പോഴും പന്തിന്റെ പേസ് ഈ സമയം കൂടുതലായിരിക്കും. ഈ സമയം നമ്മള്‍ കൂടുതല്‍ ശ്രദ്ധ കൊടുത്താല്‍, അത് കൂടുതല്‍ എളുപ്പമായി മാറും, രഹാനെ പറഞ്ഞു.

ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ എത്രമാത്രം ശ്രദ്ധ കൊടുക്കാന്‍ സാധിക്കുന്നുണ്ട് എന്നതാണ് വിഷയം. ശ്രദ്ധ കണ്ടെത്താന്‍ സാധിച്ച് കഴിഞ്ഞാല്‍ പിന്നെ രണ്ട് ബാറ്റ്‌സ്മാന്മാരും തമ്മിലുള്ള ആശയ വിനിമയമാവും പ്രധാനപ്പെട്ടത്. സന്ധ്യയാവുമ്പോഴുള്ള 40-50 മിനിറ്റ് ആണ് പ്രധാനപ്പെട്ടത്. ആ സമയത്ത് നന്നായി ബാറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍, അത് നല്ല ഫലം തരും.

അഞ്ചാമതോ ആറാമതോ ബാറ്റ് ചെയ്യുമ്പോള്‍, സാഹചര്യം മനസിലാക്കി അതിന് അനുസരിച്ച് കളിക്കണം. സാഹചര്യവും, ടീമും ആവശ്യപ്പെടുന്ന വിധമാണ് ഞാന്‍ കളിക്കാന്‍ ശ്രമിക്കുക. ആ ലക്ഷ്യം മുന്‍പില്‍ വെച്ച് കളിക്കുക. അതിനര്‍ഥം വരുന്ന എല്ലാ പന്തിലും ഷോട്ട് കളിക്കണം എന്നല്ല.  പ്രതിരോധിക്കുന്നതിലൂടേയും ഉദ്ദേശം വ്യക്തമാക്കാം.

അതുപോലെ പോസിറ്റീവ് ചിന്താഗതി വളരെ പ്രധാനപ്പെട്ടതാണ്. എല്ലായ്‌പ്പോഴും കളിക്കാന്‍ ഇറങ്ങി എന്റെ ഷോട്ട് കളിക്കുക എന്നതല്ല അതിനര്‍ഥം. ആ ഒരു ലക്ഷ്യം മുന്‍പില്‍ വെച്ച് കളിക്കുന്നത് തന്നെ ഒരുപാട് സഹായിക്കാറുണ്ടെന്നും രഹാനെ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com