ശാന്തനായി മടങ്ങുന്ന കോഹ്‌ലി എന്നെ അത്ഭുതപ്പെടുത്തി; റണ്‍ഔട്ടില്‍ മുന്‍ ഇന്ത്യന്‍ താരം 

കോഹ്‌ലിയെ റണ്‍ഔട്ടിലേക്ക് എത്തിച്ച രഹാനെയെ മഞ്ജരേക്കര്‍ വിമര്‍ശിക്കുകയും ചെയ്യുന്നു
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ വിരാട് കോഹ്‌ലിയും രഹാനെയും/ഫോട്ടോ: എപി
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ വിരാട് കോഹ്‌ലിയും രഹാനെയും/ഫോട്ടോ: എപി

അഡ്‌ലെയ്ഡ്: റണ്‍ഔട്ട് ആയതിന് ശേഷം ശാന്തനായി ഗ്രൗണ്ട് വിട്ട കോഹ് ലിയെ കണ്ട് താന്‍ അത്ഭുതപ്പെട്ടുവെന്ന് സഞ്ജയ് മഞ്ജരേക്കര്‍. കോഹ്‌ലിയെ റണ്‍ഔട്ടിലേക്ക് എത്തിച്ച രഹാനെയെ മഞ്ജരേക്കര്‍ വിമര്‍ശിക്കുകയും ചെയ്യുന്നു. 

അവിടെ സംഭവിച്ചത് പൂര്‍ണമായും രഹാനെയുടെ പിഴവായിരുന്നു. തന്റെ പങ്കാളിയെ വിശ്വസിച്ച് ഓടുകയാണ് അവിടെ കോഹ്‌ലി ചെയ്തത്. അവിടെ അത്രത്തോളം കോഹ്‌ലി ഓടണമായിരുന്നോ എന്ന ചോദ്യത്തിനും പ്രസക്തിയില്ല. അവിടെ സിംഗിള്‍ എടുക്കാന്‍ സാധിക്കുമായിരുന്നില്ല. ഫീല്‍ഡര്‍മാര്‍ അത്രയ്ക്ക് അടുത്തായിരുന്നു, മഞ്ജരേക്കര്‍ പറഞ്ഞു. 

റണ്‍ഔട്ട് ആയതിന് ശേഷം കോഹ് ലിയുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു. എന്നാല്‍ ഈ വേദനകള്‍ എല്ലാം കളിയില്‍ നിന്ന് ലഭിക്കുന്ന നേട്ടങ്ങളിലൂടെ മറികടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ദിനം 74 റണ്‍സ് എടുത്ത് നില്‍ക്കെയാണ് കോഹ് ലി റണ്‍ഔട്ട് ആവുന്നത്. 

ലിയോണിന്റെ ഡെലിവറിയില്‍ സിംഗിളിനായി രഹാനെ കോഹ് ലിയെ വിളിക്കുകയായിരുന്നു. എന്നാല്‍ രണ്ട് ചുവട് മുന്‍പോട്ട് വെച്ചതിന് ശേഷം രഹാനെ ക്രീസ് ലൈനിലേക്ക് മടങ്ങി. എന്നാല്‍ അപ്പോഴേക്കും കോഹ് ലി ക്രീസിന്റെ മധ്യത്തില്‍ എത്തിയിരുന്നു. ഹസല്‍വുഡിന്റെ ത്രോയില്‍ ലിയോണ്‍ സ്റ്റംപ് ഇളക്കിയതോടെ ഇന്ത്യന്‍ നായകന് ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com