മുന്‍പില്‍ നിന്ന് നയിച്ച് നായകന്‍, മെല്‍ബണില്‍ രഹാനെയ്ക്ക് സെഞ്ചുറി; ലീഡ് ഉയര്‍ത്തി ഇന്ത്യ 

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യന്‍ നായകന്‍ സെഞ്ചുറി തികച്ചു. 195 പന്തില്‍ നിന്ന് 11 ഫോറിന്റെ അകമ്പടിയോടെയാണ് രഹാനെ മൂന്നക്കം കടന്നത്
മെല്‍ബണില്‍ രഹാനെയ്ക്ക് സെഞ്ചുറി/ഫോട്ടോ: എപി
മെല്‍ബണില്‍ രഹാനെയ്ക്ക് സെഞ്ചുറി/ഫോട്ടോ: എപി

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയെ മുന്‍പില്‍ നിന്ന് നയിച്ച് രഹാനെ. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യന്‍ നായകന്‍ സെഞ്ചുറി തികച്ചു. 195 പന്തില്‍ നിന്ന് 11 ഫോറിന്റെ അകമ്പടിയോടെയാണ് രഹാനെ മൂന്നക്കം കടന്നത്. 

ടെസ്റ്റിലെ രഹാനെയുടെ 12ാം സെഞ്ചുറിയാണ് മെല്‍ബണില്‍ പിറന്നത്. രണ്ടാം ടെസ്റ്റില്‍ കോഹ് ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്ന രഹാനെ, ഫീല്‍ഡ് സെറ്റിങ്ങിലും ബൗളിങ് ചെയ്ഞ്ചിലുമെല്ലാം വരുത്തിയ മാറ്റങ്ങളിലൂടെ ആദ്യ ദിനം കയ്യടി നേടിയിരുന്നു. രണ്ടാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ സെഞ്ചുറി നേടിയും രഹാനെ ടീമിനെ ചുമലിലേറ്റി. 

മെല്‍ബണില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനാണ് രഹാനെ. 1999ല്‍ നായകനായിരിക്കെ സച്ചിന്‍ ഇവിടെ 116 റണ്‍സ് കണ്ടെത്തിയിരുന്നു. 2004ന് ശേഷം മെല്‍ബണില്‍ സെഞ്ചുറി നേടുന്ന ആദ്യ വിദേശ ക്യാപ്റ്റനുമാണ് രഹാനെ. 

88 ഓവറിലേക്ക് ഇന്ത്യന്‍ ഇന്നിങ്‌സ് എത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍. 36 റണ്‍സുമായി ജഡേജ രഹാനേയ്ക്ക് പിന്തുണ നല്‍കുന്നു. ഹനുമാ വിഹാരിക്കൊപ്പം ചേര്‍ന്ന് 52 റണ്‍സും, റിഷഭ് പന്തിനൊപ്പം ചേര്‍ന്ന് 57 റണ്‍സും രഹാനെ കൂട്ടിച്ചേര്‍ത്തു. രഹാനെ-ജഡേജ കൂട്ടുകെട്ട് ഇപ്പോള്‍ 95 റണ്‍സില്‍് എത്തി നില്‍ക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com