നോബോള്‍ വിളി ഇനി തേര്‍ഡ് അമ്പയറുടെ ജോലി; വനിതാ ട്വന്റി20 ലോകകപ്പില്‍ പുതിയ സാങ്കേതിക വിദ്യയുമായി ഐസിസി 

ഫ്രണ്ട് ഫൂട്ട് നോബോള്‍ നിര്‍ണയിക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യയിലും വിന്‍ഡിസിലും അടുത്തിടെ പരീക്ഷിച്ചിരുന്നു
നോബോള്‍ വിളി ഇനി തേര്‍ഡ് അമ്പയറുടെ ജോലി; വനിതാ ട്വന്റി20 ലോകകപ്പില്‍ പുതിയ സാങ്കേതിക വിദ്യയുമായി ഐസിസി 


മെല്‍ബണ്‍: വനിതാ ട്വന്റി20 ലോകകപ്പില്‍ നോബോള്‍ നിശ്ചയിക്കുക തേര്‍ഡ് അമ്പയര്‍. ഓഫ് ഫീല്‍ഡ് അമ്പയറായിരിക്കും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നോബോള്‍ വിധിക്കുകയെന്ന് ഐസിസി വ്യക്തമാക്കി. 

ഫ്രണ്ട് ഫൂട്ട് നോബോള്‍ നിര്‍ണയിക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യയിലും വിന്‍ഡിസിലും അടുത്തിടെ പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ ഒന്നില്‍ തേര്‍ഡ് അമ്പയര്‍ നോബോള്‍ വിധിക്കുന്നത്. 

ഓസ്‌ട്രേലിയയില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് വനിതാ ട്വന്റി20 ലോകകപ്പ്. ടൂര്‍ണമെന്റില്‍ ഓരോ ഡെലിവറിക്ക് ശേഷവും ബൗളറുടെ കാല് ക്രീസ് ലൈനിന് പുറത്തേക്ക് പോവുന്നുണ്ടോയെന്ന് തേര്‍ഡ് അമ്പയര്‍ പരിശോധിക്കും. 

ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ ഓഫ് ഫീല്‍ഡ് അമ്പയറുടെ നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രമേ ഫ്രണ്ട് ബോള്‍ നോബോള്‍ വിധിക്കാന്‍ പാടുള്ളു. 12 മത്സരങ്ങളില്‍ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചതായി ഐസിസി വ്യക്തമാക്കി. 4,717 ഡെലിവറികള്‍ നിരീക്ഷിച്ചതില്‍ 13 നോബോളുകളാണ് വിധിച്ചത്. ഒരു പിഴവ് പോലും ഇവിടെ സംഭവിച്ചില്ലെന്നും ഐസിസി അവകാശപ്പെടുന്നു. 

നോബോളുകള്‍ കൃത്യമായി വിധിക്കുക എന്നത് ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് ബുദ്ധിമുട്ടേറിയതാണ്. നോബോള്‍ വരുന്ന ഡെലിവറികളും കുറവാണ്. അതിനാല്‍ വരുന്ന നോബോളുകളില്‍ കൃത്യമായി വിധി പറയുക എന്നത് നിര്‍ണായകമാണെന്ന് ഐസിസി ജനറല്‍ മാനേജര്‍ ജിയോഫ് അല്ലാര്‍ഡൈസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com