'പോസ്റ്റുകള്‍ അപ്രത്യക്ഷം, ക്യാപ്റ്റനെ ഒന്നും അറിയിക്കുന്നില്ല'; കോഹ്‌ലി കട്ട കലിപ്പില്‍

ടീം നായകന്‍ വിരാട് കോഹ്‌ലിയെ ഞെട്ടിച്ചതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍
'പോസ്റ്റുകള്‍ അപ്രത്യക്ഷം, ക്യാപ്റ്റനെ ഒന്നും അറിയിക്കുന്നില്ല'; കോഹ്‌ലി കട്ട കലിപ്പില്‍

ഹാമില്‍ട്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അടിമുടി മാറാനൊരുങ്ങുന്നതായുള്ള സൂചനകള്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. 13ാം ഐപിഎല്‍ സീസണിന് മുന്‍പായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പേര് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ട്വിറ്റര്‍ അക്കൗണ്ടിലെ തങ്ങളുടെ ഡിസ്‌പ്ലേ ഫോട്ടോയും കവര്‍ ഫോട്ടോയും മാറ്റുകയും, റോയല്‍ ചലഞ്ചേഴ്‌സ് എന്ന് മാത്രമായി പേര് ചുരുക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലും ഇതേ മാറ്റം തന്നെ വരുത്തിയതോടെയാണ് പേര് മാറ്റമെന്നതടക്കമുള്ള സൂചന വന്നത്. പുതിയ ലോഗോയും, പുതിയ പേരും റോയല്‍ ചലഞ്ചേഴ്‌സ് പ്രഖ്യാപിക്കാന്‍ പോവുന്നു എന്നുള്ള വിലയിരുത്തലുകളുണ്ടായിരുന്നു. 

ഈ സംഭവത്തില്‍ പുതിയ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണിപ്പോള്‍. ക്ലബിന്റെ ഇത്തരം നീക്കങ്ങള്‍ ടീം നായകന്‍ വിരാട് കോഹ്‌ലിയെ ഞെട്ടിച്ചതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും നായകനായ കോഹ്‌ലി അറിഞ്ഞിരുന്നില്ല. 

ഇത്തരമൊരു സംശയത്തിലേക്ക് കാര്യങ്ങളെത്തിച്ചത് കോഹ്‌ലിയുടെ ട്വിറ്ററിലെ കുറിപ്പായിരുന്നു. ക്ലബിന്റെ സാമൂഹിക മാധ്യമങ്ങളിലെ മാറ്റത്തിന്റെ സൂചനകള്‍ നല്‍കുന്ന പോസ്റ്റുകള്‍ അപ്രത്യക്ഷമായതിന് പിന്നാലെയാണ് കോഹ്‌ലിയുടെ ട്വീറ്റ്.

'പോസ്റ്റുകള്‍ അപ്രത്യക്ഷമായിരിക്കുന്നു, ക്യാപ്റ്റനെ ഒന്നും അറിയിക്കുന്നില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നെ അറിയിക്കണം'- കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു. കോഹ്‌ലിയുടെ ട്വീറ്റ് ആര്‍സിബിയെ ഉദ്ദേശിച്ചാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com