സ്പിന്നര്‍മാരുടെ ഭാവി ഇല്ലാതാക്കരുത്! മുന്നറിയിപ്പുമായി സച്ചിന്‍ 

ഓഡിയന്‍സ് ഫ്രണ്ട്‌ലി ആക്കാന്‍ വേണ്ടിയാണ് ഏകദിനങ്ങളും ട്വിന്റി20യും ഇപ്പോള്‍ ടി10 പതിപ്പുമൊക്കെ അവതരിപ്പിച്ചത്, പക്ഷെ  ഒരു ഫോര്‍മാറ്റെങ്കിലും ബാറ്റ്‌സ്മാന്‍മാരെ ചലഞ്ച് ചെയ്യുന്നതാകണ്ടെ?
സ്പിന്നര്‍മാരുടെ ഭാവി ഇല്ലാതാക്കരുത്! മുന്നറിയിപ്പുമായി സച്ചിന്‍ 

ഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളെ നാലു ദിവസമാക്കി ചുരുക്കികൊണ്ട് വലിയ മാറ്റങ്ങള്‍ക്കുള്ള ആലോചനയിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. മുന്‍ നിര താരങ്ങളായ വിരാട് കൊഹ്ലി, റിക്കി പോണ്ടിങ്, ജസ്റ്റിന്‍ ലാങ്കര്‍, നതാന്‍ ലിയോണ്‍ എന്നിവര്‍ ഇതിനോടകം എതിര്‍പ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ഇതിഹാസ താരം സച്ചന്‍ ടെന്‍ഡുല്‍ക്കറും ചതുര്‍ദിന ടെസ്റ്റിനെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുകയാണ്. 

പുതിയ പരിഷ്‌കാരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് സ്പിന്നര്‍മാരുടെ സാന്നിധ്യം ഇല്ലാതാക്കുമെന്നാണ് സച്ചിന്റെ വാദം. ടെസ്റ്റ് ക്രിക്കറ്റിനെ അതേപടി നിലനിര്‍ത്തുന്നതാണ് ഉചിതമെന്നും ക്രിക്കറ്റിലെ ഏറ്റവും തനതായ രൂപമാണ് ടെസ്റ്റ് ക്രിക്കറ്റെന്നും സച്ചിന്‍ പറയുന്നു.

"ഒരു ദിവസം വെട്ടുക്കുറയ്ക്കുന്നതോടെ ഏകദിന ക്രിക്കറ്റിന്റെ വിപുലീകരിച്ച പതിപ്പാണ് ടെസ്റ്റ് എന്ന തോന്നല്‍ കളിക്കാരില്‍ രൂപപ്പെടും. കാരണം രണ്ടാം ദിവസം പകുതിവരെ ബാറ്റ് ചെയ്യുമ്പോള്‍ ഇനി രണ്ടര ദിവസം മാത്രമേ അവശേഷിക്കുന്നൊള്ളു എന്ന ചിന്ത ഉണ്ടാകും. ഇത് കളിയുടെ ഡൈനാമിക്‌സ് തന്നെ മാറ്റിക്കളയും", മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നു. 

ചതുര്‍ദിന ടെസ്റ്റില്‍ തന്നെ ഭയപ്പെടുത്തുന്ന മറ്റൊരു വസ്തുതയായി സച്ചിന്‍ ചൂണ്ടിക്കാണിച്ചത് സ്പിന്നര്‍മാരെക്കുറിച്ചാണ്. ഫാസ്റ്റ് ബൗളര്‍മാരില്‍ നിന്ന് ടെസ്റ്റിന്റെ ആദ്യ ദിനം എടുത്തുമാറ്റുന്നതുപോലെയാണ് സ്പ്പിന്നര്‍മാര്‍ക്ക് അവസാന ദിനം നഷ്ടമാക്കുന്നതെന്നാണ് സച്ചിന്റെ വാക്കുകള്‍. അഞ്ചാ ദിനത്തിലെ ട്രാക്കില്‍ പന്തെറിയാന്‍ ആഗ്രഹിക്കാത്ത സ്പിന്നര്‍മാരുണ്ടാകില്ല. അഞ്ചാം ദിനത്തിലാണ് പന്ത് ബൗണ്‍സ് ചെയ്ത് തുടങ്ങുന്നത്. ഇതൊരിക്കലും ആദ്യ രണ്ട് ദിവസങ്ങളില്‍ സംഭവിക്കില്ല. 

ഈ മാറ്റം കൊണ്ടുദ്ദേശിക്കുന്ന വാണിജ്യപരമായ മാറ്റം അറായിമെങ്കിലും കളിയുടെ ഒരു ഫോര്‍മാറ്റെങ്കിലും പഴയ രീതിയില്‍ തുടരണമെന്നാണ് സച്ചിന്റെ ആവശ്യം. ഓഡിയന്‍സ് ഫ്രണ്ട്‌ലി ആക്കാന്‍ വേണ്ടിയാണ് ഏകദിനങ്ങളും ട്വിന്റി20യും ഇപ്പോള്‍ ടി10 പതിപ്പുമൊക്കെ അവതരിപ്പിച്ചത്. പക്ഷെ ഏതെങ്കിലും ഒരു ഫോര്‍മാറ്റെങ്കിലും ബാറ്റ്‌സ്മാന്‍മാരെ ചലഞ്ച് ചെയ്യുന്നതാകണ്ടെ?, സച്ചിന്‍ ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com