ട്വന്റി20 ലോകകപ്പില്‍ സര്‍പ്രൈസ് താരമുണ്ടാവും; യുവതാരത്തിലേക്ക് വിരല്‍ ചൂണ്ടി കോഹ് ലി, കയ്യടിച്ച് ആരാധകര്‍ 

കോഹ് ലിയുടെ വാക്കുകള്‍ വന്നതിന് പിന്നാലെ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ പ്രസിദ്ധ് കൃഷ്ണ ടീമില്‍ ഇടംനേടിയേക്കുമെന്നാണ് സൂചന
ട്വന്റി20 ലോകകപ്പില്‍ സര്‍പ്രൈസ് താരമുണ്ടാവും; യുവതാരത്തിലേക്ക് വിരല്‍ ചൂണ്ടി കോഹ് ലി, കയ്യടിച്ച് ആരാധകര്‍ 

ഇന്‍ഡോര്‍: ട്വന്റി20 ലോകകപ്പ് മുന്‍പില്‍ കണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് ഇടയില്‍ ടീമിലേക്കെത്താന്‍ സാധ്യതയുള്ള താരത്തിന്റെ പേര് പരാമര്‍ശിച്ച് കോഹ് ലി. ഇന്‍ഡോറില്‍ നടന്ന ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20ക്ക് ശേഷമാണ് കോഹ് ലിയുടെ വാക്കുകള്‍.

ഓസ്‌ട്രേലിയയിലേക്ക് പറക്കുമ്പോള്‍ ടീമിനൊപ്പം ഒരു സര്‍പ്രൈസ് താരമുണ്ടാകും. ആഭ്യന്തര ക്രിക്കറ്റില്‍ പ്രസിദ്ധ് കൃഷ്ണ മികച്ച കളിയാണ് പുറത്തെടുക്കുന്നത്. മികച്ച പേസിലും ബൗണ്‍സിലും പന്തെറിയുന്ന താരമാണ്. ലോകകപ്പില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ബൗളിങ് ഓപ്ഷനുകളുണ്ടെന്നും കോഹ് ലി പറഞ്ഞു.

കോഹ് ലിയുടെ വാക്കുകള്‍ വന്നതിന് പിന്നാലെ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ പ്രസിദ്ധ് കൃഷ്ണ ടീമില്‍ ഇടംനേടിയേക്കുമെന്നാണ് സൂചന. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് പ്രസിദ്ധ്. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ഓവറിലേക്ക് കടന്ന ഡല്‍ഹി-കൊല്‍ക്കത്ത പോരില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി സൂപ്പര്‍ ഓവര്‍ എറിഞ്ഞ പ്രസിദ്ധ മികവ് കാട്ടിയിരുന്നു.

പരിക്കില്‍ നിന്നും ഭേദമായി കളിക്കാനിറങ്ങിയ ബൂമ്രയ്ക്ക് വലിയ മികവ് ഇന്‍ഡോറില്‍ കാട്ടാനായില്ല. നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങിയാണ് ബൂമ്ര ഒരു വിക്കറ്റ് വീഴ്ത്തിയത്. മറുവശത്ത് ഷര്‍ദുളും സെയ്‌നിയും റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്കി കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തി. 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് സെയ്‌നി രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com