'ന്യൂസ് ഫ്‌ലാഷില്‍ എന്റെ പേര് കണ്ട നിമിഷം'; ഉയരങ്ങള്‍ എത്ര കീഴടക്കിയാലും പ്രിയപ്പെട്ട നിമിഷം അതെന്ന് കോഹ് ലി 

നാഴികകല്ലുകള്‍ പലതും പിന്നിട്ട നിരവധി നിമിഷങ്ങള്‍ കോഹ് ലിയുടെ ജീവിതത്തില്‍ പിറന്നു കഴിഞ്ഞു. പക്ഷേ, കോഹ് ലിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്റെ തുടക്കം തന്നെ...
'ന്യൂസ് ഫ്‌ലാഷില്‍ എന്റെ പേര് കണ്ട നിമിഷം'; ഉയരങ്ങള്‍ എത്ര കീഴടക്കിയാലും പ്രിയപ്പെട്ട നിമിഷം അതെന്ന് കോഹ് ലി 

മുംബൈ: കരിയറിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷമേത്? ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്റെ മുന്‍പിലേക്ക് ഇങ്ങനെയൊരു ചോദ്യമെത്തുമ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ പല നിമിഷങ്ങളും കോഹ് ലിയുടേയും ആരാധകരുടേയും മനസിലൂടെ കടന്നു പോയിട്ടുണ്ടാവും. നാഴികകല്ലുകള്‍ പലതും പിന്നിട്ട നിരവധി നിമിഷങ്ങള്‍ കോഹ് ലിയുടെ ജീവിതത്തില്‍ പിറന്നു കഴിഞ്ഞു. പക്ഷേ, കോഹ് ലിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്റെ തുടക്കം തന്നെ...

ഇന്ത്യന്‍ ദേശീയ ടീമിലേക്ക് വിളിയെത്തിയ ആ നിമിഷമാണ് കരിയറിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷമെന്ന് കോഹ് ലി പറയുന്നു. അമ്മയ്‌ക്കൊപ്പം വീട്ടിലായിരുന്നു ആ സമയം ഞാന്‍. ടീം സെലക്ഷനെ കുറിച്ച് ആരും എന്നോട് ഒന്നും പറഞ്ഞില്ല. എന്റെ പേര് ന്യൂസ് ചാനലില്‍ ഫ്‌ലാഷ് കാണിച്ചതോടെ എന്ത് ചെയ്യണം എന്നെനിക്ക് അറിയില്ലായിരുന്നു, കോഹ് ലി പറഞ്ഞു. 

ഇരിക്കണോ, നില്‍ക്കണോ, ഓടണോ എന്നൊന്നും അറിയാതിരുന്ന നിമിഷം. ഓരോ ദിവസവും എനിക്ക് ഇരട്ടി സന്തോഷം നല്‍കുന്ന ഓര്‍മയാണ് ആ നിമിഷം. ദേശീയ ടീമിന് വേണ്ടി ടൂര്‍ണമെന്റോ, പരമ്പരയോ കളിക്കുമ്പോഴുള്ളവ നേട്ടങ്ങളാണ്. പക്ഷേ, രാജ്യാത്തെ പ്രതിനിധീകരിക്കുക സ്വപ്‌നം കണ്ട് എട്ട് വയസുകാരന്‍ ക്രിക്കറ്റ് കളിക്കാന്‍ ആരംഭിക്കുമ്പോഴുള്ള വികാരമുണ്ട്, പകരംവയ്ക്കാനില്ലാത്തതാണ് അത്...കോഹ് ലി ചൂണ്ടിക്കാട്ടുന്നു. 

എവിടെ നിന്നാണ് ഞാന്‍ തുടങ്ങിയത് എന്നത് എനിക്ക് കൂടുതല്‍ വ്യക്തത നല്‍കുന്നു. അതെന്നെ പ്രചോദിപ്പിക്കുന്നു. എവിടെ നിന്നാണ് എത്തിയത് എന്ന ചിന്ത എന്നെ മണ്ണിലുറപ്പിക്കുന്നു, ഓഡി ലോഞ്ചിന് ഇടയില്‍ കോഹ് ലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com