'ബുമ്‌റയുടെ യോര്‍ക്കറുകളും ബൗണ്‍സറുകളും വിസ്മയിപ്പിക്കുന്നത്'; പ്രശംസിച്ച് ഓസീസ് സൂപ്പര്‍ താരം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വിയാണ് നേരിടേണ്ടി വന്നത്
'ബുമ്‌റയുടെ യോര്‍ക്കറുകളും ബൗണ്‍സറുകളും വിസ്മയിപ്പിക്കുന്നത്'; പ്രശംസിച്ച് ഓസീസ് സൂപ്പര്‍ താരം

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വിയാണ് നേരിടേണ്ടി വന്നത്. ഇന്ത്യ ഉയര്‍ത്തിയ 258 റണ്‍സ് വിജയ ലക്ഷ്യം ഓസീസ് ഒരു വിക്കറ്റ് പോലും നഷ്ടമില്ലാതെ അനായാസം മറികടന്നു. ഓപണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (128), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (110) എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തിലായിരുന്നു ഓസീസിന്റെ വിജയം. 

ഓസീസ് താരങ്ങള്‍ക്ക് വെല്ലുവിളി തീര്‍ക്കാന്‍ കരുത്തുള്ള പേസ് നിരയാണ് ഇന്ത്യക്കുള്ളതെന്ന് ആരാധകര്‍ക്ക് ഉറപ്പുള്ള കാര്യമായിരുന്നു. എന്നാല്‍ വാര്‍ണറും ഫിഞ്ചും അത് പൊളിച്ചടുക്കുന്ന കാഴ്ചയായിരുന്നു വാംഖഡെയില്‍. പ്രത്യേകിച്ച് ബുമ്‌റ തിരിച്ചെത്തിയ സാഹചര്യത്തില്‍. എന്നാല്‍ ബുമ്‌റയ്ക്ക് വേണ്ട വിധത്തില്‍ തിളങ്ങാന്‍ സാധിച്ചില്ല. മത്സരത്തില്‍ ഏഴോവര്‍ പന്തെറിഞ്ഞ ബുമ്‌റ 50 റണ്‍സ് വഴങ്ങുകയും ചെയ്തു. പരുക്ക് മാറിയ ശേഷമാണ് താരം വീണ്ടും ടീമില്‍ തിരിച്ചെത്തിയത്. മത്സരത്തില്‍ തിളങ്ങിയില്ലെങ്കിലും ബുമ്‌റയുടെ പന്തുകള്‍ വിസ്മയിപ്പിക്കുന്നതാണെന്ന പ്രശംസയുമായി ഡേവിഡ് വാര്‍ണര്‍ രംഗത്തെത്തി.

'ബുമ്‌റയുടെ യോര്‍ക്കറുകളും ബൗണ്‍സറുകളും നിങ്ങളെ വിസ്മയിപ്പിക്കും. മാറി മാറി തന്ത്രങ്ങള്‍ മാറ്റി ബുമ്‌റ പന്തെറിയുമ്പോള്‍ വളരെ വളരെ ശ്രമകരമാണ് അദ്ദേഹത്തിന്റെ പന്തുകള്‍ നേരിടുക എന്നത്. തന്റെ മികച്ച സമയത്ത് ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ എങ്ങനെയായിരുന്നോ സമാനമാണ് ഇപ്പോഴത്തെ ബുമ്‌റയുടെ വേഗം. പന്തുകളിലെ വൈവിധ്യം തന്നെയാണ് കുല്‍ദീപിന്റെ സവിശേഷത'- വാര്‍ണര്‍ വ്യക്തമാക്കി. ബുമ്‌റ, കുല്‍ദീപ് യാദവ് തുടങ്ങിയ ഇന്ത്യന്‍ ബൗളര്‍മാരുടെ വൈവിധ്യത്തെ നേരിടാന്‍ എന്തെല്ലാം ഒരുക്കങ്ങള്‍ നടത്തിയെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് വാര്‍ണര്‍ ഇരുവരേയും കുറിച്ച് പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com