വിജയകുതിപ്പ് തുടർന്ന് സാനിയ, ​ഗംഭീര തിരിച്ചുവരവ്; ഇനി സെമി പോരാട്ടം 

കിം- മക്‌ഹേല്‍ സഖ്യത്തെ ക്വാര്‍ട്ടറില്‍ തോല്‍പിച്ചാണ് സാനിയ സഖ്യം സെമി ബെർത്ത് ഉറപ്പിച്ചത്
വിജയകുതിപ്പ് തുടർന്ന് സാനിയ, ​ഗംഭീര തിരിച്ചുവരവ്; ഇനി സെമി പോരാട്ടം 

ഹൊബാർട്ട്: മൂന്ന് വര്‍ഷത്തിനു ശേഷം ടെന്നീസ് കോർട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ വനിതാ താരം സാനിയ മിര്‍സ വിജയകുതിപ്പ് തുടരുന്നു. ഹൊബാര്‍ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിലെ വനിതാ ഡബിള്‍സിൽ സാനിയ- കിചെനോക് സഖ്യം സെമിയിലെത്തി. കിം- മക്‌ഹേല്‍ സഖ്യത്തെ ക്വാര്‍ട്ടറില്‍ തോല്‍പിച്ചാണ് സാനിയ സഖ്യം സെമി ബെർത്ത് ഉറപ്പിച്ചത്. സ്‌കോര്‍: 6-2, 4-6, 10-4.

പ്രീ ക്വാര്‍ട്ടറിലെ കടുത്ത പോരാട്ടത്തില്‍ ജോര്‍ജിയയുടെ ഒക്‌സാന കലഷ്‌നികോവ- ജപ്പാന്റെ മിയു കറ്റോ സഖ്യത്തെയാണ് ഇന്തോ- യുക്രൈന്‍ സഖ്യം വീഴ്ത്തിയത്. സ്‌കോര്‍: 2-6, 7-6 (7-3), 10-3. സെമിയില്‍ സ്ലോവേനിയ താരം തമാര സിഡാന്‍സെക്ക് - ചെക്ക് റിപ്ലബ്ലിക്കിന്റെ മാരി ബൗസ്‌കോവ ജോടിയുമായാണ് സാനിയയും കിച്ചെനോക്കും മാറ്റുരയ്ക്കുക.

2017 ഒക്ടോബറില്‍ ചൈന ഓപണിലാണ് സാനിയ അവസാനമായി കളിച്ചത്. പരിക്കിനെ തുടര്‍ന്നായിരുന്നു പിന്‍മാറ്റം. പിന്നീട് കുഞ്ഞിന്റെ ജനന ശേഷമാണ് മൂന്ന് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് താരം കളത്തില്‍ തിരിച്ചെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com