60 യാര്‍ഡ് കടന്ന കിടിലന്‍ ത്രൂ ബോള്‍, അത്ഭുതപ്പെടുത്തുവിധം വളഞ്ഞ് സഹതാരത്തിലേക്ക്; ത്രില്ലടിച്ചത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 

പോര്‍ച്ചുഗീസ് ലീഗില്‍ ബ്രൂണോ ഫെര്‍ണാണ്ടസില്‍ നിന്ന് വന്ന തകര്‍പ്പന്‍ പാസിനെ കുറിച്ചാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയിലെ ചര്‍ച്ച
60 യാര്‍ഡ് കടന്ന കിടിലന്‍ ത്രൂ ബോള്‍, അത്ഭുതപ്പെടുത്തുവിധം വളഞ്ഞ് സഹതാരത്തിലേക്ക്; ത്രില്ലടിച്ചത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 

പോര്‍ച്ചുഗീസ് ലീഗില്‍ ബ്രൂണോ ഫെര്‍ണാണ്ടസില്‍ നിന്ന് വന്ന തകര്‍പ്പന്‍ പാസിനെ കുറിച്ചാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയിലെ ചര്‍ച്ച. പ്രത്യേകിച്ചും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫാന്‍സിന് ഇടയില്‍...മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പോര്‍ച്ചുഗല്‍ മധ്യനിര താരത്തിന്റെ തകര്‍പ്പന്‍ പാസ് വരുന്നത്. 

ലിസ്ബന്‍ ഡെര്‍ബിയില്‍ 60 യാര്‍ഡ് പാസാണ് ബ്രൂണോയുടെ കാലുകളില്‍ നിന്ന് വന്നത്. 60 യാര്‍ഡ് അകലെ നിന്നും ബ്രൂണോ തൊടുത്ത പാസ് പോസ്റ്റിനുള്ളില്‍ സഹതാരത്തിന്റെ കാലുകളിലേക്ക് വളഞ്ഞെത്തി...

സ്‌പോര്‍ട്ടിങ്ങിന് വേണ്ടി ബ്രൂണോ ഇറങ്ങുന്ന അവസാന കളിയാവും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ കളിയില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബ്രൂണോയുടെ ടീം തോല്‍വി തൊട്ടു. 55 മില്യണ്‍ യൂറോയ്ക്കടുത്ത തുടകാണ് ബ്രൂണോയ്ക്ക് വേണ്ടി മാഞ്ചസ്റ്റര്‍ മുടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com